കാസര്‍കോട്: ആഭ്യന്തര വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും അട്ടിമറിച്ചു കൊണ്ട് ഹരിത കേരളത്തെ സിപിഎം അറവ് കേരളമാക്കിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്ശ്വവല്ക്കരക്കപ്പെട്ടവര്, കുടുംമ്പങ്ങള്‍ ഏല്ലാ തന്നെ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാവുകയാണ്. തികഞ്ഞ ഭരണഘടനാ സിപിഎം ലംഘനമാണ് നടത്തുന്നത്. 1956 സമാനമായ രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്ത് സംഞ്ജാതമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രം ഇടപെടേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. രണ്ടാം വിമോചന സമരത്തിന് സിപിഎം തന്നെയാണ് അരങ്ങൊരുക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ കള്ളപ്പണത്തിനെതിരെയുള്ള ബിജെപി മുന്നണിയും കള്ളപ്പണക്കാര്‍ക്ക് കൂട്ടു നില്ക്കുന്ന മുന്നണിയുമായുള്ള മുഖാമുഖ രാഷ്ട്രയമാണുള്ളത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള ബലാബലമാണ് നടക്കുന്നത്. നിഷ്ക്രിയമായ ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ സമരമാണ് വരും ദിവസങ്ങളില്‍ നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ല പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി.ശ്രീശന്, പ്രമീള സി.നായക്, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷ് കുമാര്‍ ഷെട്ടി, ദേശീയ സമിതി അംഗങ്ങളായ എം.സഞ്ജീവ ഷെട്ടി, മടിക്കൈ കമ്മാരന്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജില്ല ജനറല്‍ സെക്രട്ടറി പി.രമേഷ് തുടയങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന് സ്വാഗതവും ജില്ലാ സെക്രട്ടറി എം.ബല്‍രാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: