തിരുവല്ല: കവിയൂര്‍ ഞാലിയില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പടയണിക്ക് ചൂട്ട് വയ്പ്പ് നടന്നു.പാര്വ്വതിയാമത്തില് നടന്ന ചടങ്ങുകള്‍ക്ക് നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
തുടര്‍ന്ന് പച്ചത്തപ്പും കിണ്ണവും,ചൂട്ടുവലത്ത് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.ഇന്നലെ വിനോദമായ വെളിച്ചപടും രണ്ടാം ദിവസം ചെറുവിനോദമായ വഴിപോക്കന് കളത്തിലെത്തി.മദ്ദളവും കൈമണിയുമാണ് ഇന്ന് നടക്കുന്നത്.ഉത്സവത്തോട് അനുബന്ധിച്ച സപ്താഹയജ്ഞത്തിനും തുടക്കമായി. 28ന് അഞ്ചിനു വിദ്യാഗോപാല മന്ത്രാര്‍ച്ചന.
29നു 11നു രുക്മിണീ സ്വയംവരം, അഞ്ചിനു സര്‍വൈശ്വര്യപൂജ. 30നു വൈകിട്ട് അഞ്ചിനു നാരങ്ങാവിളക്ക്. 31നു 11.30നു ഉത്സവ ബലിദര്‍ശനം, നാലിനു അവഭൃഥസ്നാന ഘോഷയാത്ര.ഫെബ്രുവരി ഒന്നിന് ഒന്പതിനു 101 കലം വഴിപാട്, എട്ടിനു ശ്രീഭൂതബലി. രണ്ടിനു 8.30നു കളഭാഭിഷേകം, 11.30ന് ഉത്സവ ബലിദര്‍ശനം, ആറിനു താലപ്പൊലി എഴുന്നള്ളത്ത്, 7.30നു സേവ, 9.45നു പള്ളിവേട്ട എഴുന്നള്ളത്ത്, 10നു നൃത്തനൃത്യങ്ങള്‍. മൂന്നിന് എട്ടിന് അഖണ്ഡനാമജപം, വൈകിട്ട് അഞ്ചിനു കൊടിയിറക്ക്, 5.30ന് ആറാട്ടെഴുന്നള്ളത്ത്, എട്ടിനു ഭക്തിഗാനസുധ, രാത്രി 10നു നൃത്തവിസ്മയം. അഞ്ചാം ദിവസം കുതിര,ആറാം ദിവസം അടവി, എന്നിവ മല്ലപ്പള്ളി: കുളത്തൂര്‍, കോട്ടാങ്ങല്‍ കരക്കാരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന കോട്ടാങ്ങല്‍ പടയണിക്ക് തുടക്കമായി. പടയണിക്കളത്തില്‍ രാത്രി 10.30ന് പടയണി ചടങ്ങുകള്‍ തുടങ്ങി. ചൂട്ട് വയ്പ്പിന് കുളത്തൂര്‍ കരക്കാര് നേതൃത്വം വഹിച്ചു. അവകാശി കരനാഥന് പൂത്തൂര്‍ രാധാകൃഷ്ണപണിക്കര്‍ ചൂട്ടുവെച്ചതോടെയാണ് പടയണികളം ഉണര്‍ന്നത്.ശേഷം കോട്ടാങ്ങാല്‍ കരയുടെ ചൂട്ട് വലത്ത് നടന്നു.അവകാശി കടൂര്‍ രാധാകൃഷ്ണ കുറുപ്പ് ചൂട്ട് വെച്ചു.
വൈകീട്ട് 7.30ന് ജോവാന് മധുമലയുടെ മാജിക്ഷോ നടന്നു.28ന് വൈകീട്ട് ഏഴിന് സുരേഷ് ബാബു നാരായണന്റെ ഭജനാമൃതധാര, 10ന് ചൂട്ടുവലത്ത് പടയണി ചടങ്ങുകള്‍ കോട്ടാങ്ങല്‍ കരക്കാര്. 29ന് കുളത്തൂരിന്റെ കലാവേദിയില്‍ രാത്രി 8.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി. പടയണിക്കളത്തില്‍ 11ന് ഗണപതിക്കോലം കുളത്തൂര്‍ കരക്കാര്.30ന് വൈകീട്ട് ഒന്‍പതിന് നിരണം രാജന്റെ കഥാപ്രസംഗം. പടയണിക്കളത്തില്‍ രാത്രി 11ന് ഗണപതിക്കോലം കോട്ടാങ്ങല്‍ കരക്കാര്. 31ന് വൈകീട്ട് 7.30ന് നൃത്ത നൃത്യങ്ങള്‍, 9.30ന് മാജിക് ഷോ, 10.30ന് നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും തിരുവനന്തപുരം വരമൊഴിക്കൂട്ടത്തിന്റെ വീരവിളയാട്ട്. പടയണിക്കളത്തില്‍ രാത്രി ഒന്നുമുതല്‍ പടയണി ചടങ്ങുകള്‍, പുലര്‍ച്ചെ നാലിന് പള്ളിപ്പാന, 5.30ന് അടവി ,കരിമരുന്നു കലാപ്രകടനം; കുളത്തൂര്‍ കരക്കാര്ഫെബ്രുവരി 1ന് രാത്രി ഒന്പതുമുതല് ചേര്‍ത്തല ജൂബിലി തിയേറ്റേഴ്സിന്റെ നാടകം, രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്‍,
പുലര്‍ച്ചെ 5.30ന് അടവി കോട്ടാങ്ങല്‍ കരക്കാര്. 2ന് കുളത്തൂര്‍ ദേവീക്ഷേത്രസന്നിധിയില്നിന്നും വെള്ളാവൂര്‍ എസ്.എന്‍.യു.പി.സ്കൂളില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകീട്ട് 5.30ന് മണിമലയാറ്റിലെ പുത്തൂര്‍ മണപ്പുറത്ത് സംഗമിക്കും. തുടര്‍ന്ന് വേലകളി, കെട്ടുകാഴ്ചകള്‍ എന്നിവയുടെ അകമ്പടിയോടെ 7.30ന് ക്ഷേത്രസന്നിധിയില്‍ എത്തും.
എട്ടുമുതല്‍ ക്ഷേത്രാങ്കണത്തില്‍ വേലയും വിളക്കും. 10.30ന് പിന്നണിഗായിക പൂര്‍ണശ്രീ നയിക്കുന്ന ഗാനമേള. രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്‍, ഭൈരവി, മറുത യക്ഷി, പക്ഷി, കാലന്‍കോലം ത്ഥ കുളത്തൂര്‍ കരക്കാര് 3ന് ഒന്‍പതു മുതല്‍ ഗാനമേള, രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്കോട്ടാങ്ങല് കരക്കാര് എന്നിവയാണ് പരിപാടികള്‍.
കളത്തിലെത്തും.31 ന് ഇടപടയണി നടക്കും.എട്ടാം ദിവസമാണ് വലിയപടയണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: