തൃശൂര്‍: പ്രമുഖ ചിന്തകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വൈജ്ഞാനിക മേഖലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ഡോ. കെ. ശിവപ്രസാദ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നവതി ആഘോഷസമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ ദേശീയ സെമിനാറുകള്‍, ഗീതാസമ്മേളനങ്ങള്, വനിതാ സമ്മേളനങ്ങള്‍, വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ എന്നിവ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ നടത്തും. യോഗത്തില്‍ വിചാരകേന്ദ്രം ജില്ലാപ്രസിഡണ്ട് സി.എന്‍.മുരളീധരന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. നവതി ആഘോഷസമിതിയുടെ ജില്ലാഭാരവാഹികളായി വൈദ്യരത്നം തൈക്കാട് നാരായണന് മൂസ്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, പി.ചന്ത്രന്‍ നമ്പൂതിരിപ്പാട്, തേറമ്പില്‍ രാമകൃഷ്ണന്, ഡോ. പി.വി.കൃഷ്ണന്‍നായര്‍, കെ.എസ്.പത്മനാഭന്, പ്രൊഫ. ചന്ദ്രശേഖരന്, സതീഷ് മേനോന്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ടി.എസ്.അനന്തരാമന്, ടി.എസ്.പട്ടാഭിരാമന്, ടി.എസ്.കല്യാണ രാമന്, പി.വിശ്വരൂപന്, ഇ.മോഹന്‍ദാസ്, ഡോ. ജി.മുകുന്ദന് (രക്ഷാധികാരിമാര്‍). എന്‍.ഹരിഭാസ്കരമേനോന് (അദ്ധ്യക്ഷന്‍), ഷാജി വരവൂര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്, വിചാരകേന്ദ്രം സഹസംഘടനാ സെക്രട്ടറി മഹേഷ്, ഷാജി വരവൂര്‍, സി.സദാനന്ദന്, ഡോ.ഒ.കെ. ഷൈജു, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: