പത്തനംതിട്ട : ജില്ലയുടെ സൗഹൃദ ക്രിക്കറ്റിന്റെ മൂന്നാം സീസണ് ആവേശകരമായ തുടക്കം.
പ്രസ്ക്ലബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മുസല്യാര്‍ എന്‍ജിനീയറിങ് കോളജ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ പാദ മല്‍സരങ്ങളില്‍ പോസ്റ്റല്‍ ഇലവന് കലക്ടേഴ്സ് ഇലവനെയും പൊലീസ് ഇലവന് എക്സൈസ് ഇലവനെയും പരാജയപ്പെടുത്തി. വൈകിട്ട് നടത്താനിരുന്ന മല്‍സരം മഴമൂലം മാറ്റിവച്ചു.
രാജ്യാന്തര വോളിബോള്‍ താരം ടോം ജോസഫ് ബാറ്റ് ചെയ്താണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. നിലവിലെ ചാംപ്യന്മാരായ എംഎല്‍എ ഇലവന്റെ നായകനായിരുന്ന കെ. ശിവദാസന്‍ നായരാണ് ബോള്‍ ചെയ്തു കൊടുത്തത്.
ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗവും സൗഹൃദ വോളിബോള്‍ മല്‍സരവും ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈന്‍ മല്‍സരത്തില്‍ വിജയിച്ച റാന്നി സ്വദേശി മാത്യു ഫിലിപ്പിന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് (തോമസ് മാഷ്) കാഷ് അവാര്‍ഡ് നല്കി. പ്രസ്ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. മുസല്യാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ചെയര്മാന് പി.ഐ. മുഹമ്മദ് ഷറീഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യ സന്ദേശം നല്കി. പ്രസ്ക്ലബ് സെക്രട്ടറി ഏബ്രഹാം തടിയൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, കെ. ശിവദാസന്‍ നായര്‍, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, പോസ്റ്റല്‍ സൂപ്രണ്ട ് ആര്. വേണുനാഥന് പിള്ള, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സലിം പി. ചാക്കോ, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സി.പി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാ ഉപാധ്യക്ഷന്‍ പി.കെ. ജേക്കബ് പതാക ഉയര്‍ത്തി. സ്കൂള്‍ വിദ്യാര്‍ഥികളും ആര്‍ച്ചറി താരങ്ങളും ചേര്‍ന്ന് അമ്പെയ്ത്ത് പ്രദര്‍ശനവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: