ഇടുക്കി: കഞ്ചാവ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണാപഹരണം നടത്തിയ മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡായ ഹൈറേഞ്ച് സ്പൈഡേഴ്സിലെ അംഗങ്ങളായ നൂര്‍സമീര്‍, മുജീബ് റഹ്മാന്, സുനീഷ് എന്നിവരെയാണ് പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ പാലക്കാട് പൊള്ളാച്ചി സ്വദേശി രാജേഷിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസുകാരെ അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി റിസ്വാന് എന്ന ക്രിമിനലിനെ ഉപയോഗിച്ചാണ് പോലീസുകാര്‍ രാജേഷിനെ കുടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ 23ന് റിസ്വാനേയും കൂട്ടി പാലക്കാട് എത്തിയ മൂവര്‍ സംഘം രാജേഷിനെ പിന്തുടര്ന്ന് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ മുഖ്യമന്ത്രിയുടെ ആന്റി ഗുണ്ടാ സ്ക്വാഡില്‍ ഉള്ളവരാണെന്നും കരുതല്‍ തടങ്കലിലാക്കുമെന്നും അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനം ദിവസം മുമ്പാണ് രാജേഷ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. അതിനാല്‍ തൊണ്ണൂറ്റി ആറായിരം രൂപ പോലീസുകാര്‍ക്ക് നല്‍കിയതായി പറയുന്നു. പോലീസുകാര്‍ മടങ്ങിയതിന് ശേഷം രാജേഷ് പാലക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇന്നലെ പാലക്കാട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ റിമാന്‍ഡിലാണ്.
മൂന്ന് പേരേയും ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തു. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കും. പോലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. പ്രതികള്‍ സ്ക്വാഡ് ചമഞ്ഞ് നടത്തിയിരിക്കുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.പോലീസുകാരുടെ മാഫിയ ബന്ധം ഇടുക്കി പോലീസിന് മാനക്കേടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: