കോഴിക്കോട്: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കോഴിക്കോടിന് പൊന്നിന് തിളക്കം. ജില്ലയില്‍ രണ്ടു പേരാണ് പുരസ്കാരങ്ങള്‍ക്കായ് തെരഞ്ഞെടുക്കപ്പെട്ടത്. കളകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരും കളരി ഗുരുക്കള്‍ മീനാക്ഷി അമ്മയുമാണ് പുരസ്കാരം നേടിയത്. ഒരു ജില്ലയില്‍ നിന്ന് രണ്ടു പേര് പത്മപുരസ്കാരങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെടുകയെന്ന അപൂര്‍വ്വ ബഹുമതിയും ഇതോടെ ജില്ലയ്ക്ക് സ്വന്തമായി.
കഥകളിയ്ക്കും നൃത്തത്തിനുംവേണ്ടി ജീവിതം സമര്‍പ്പിച്ച ഗുരു ചേമഞ്ചേരി നായര്‍ക്ക് ഇത് വൈകിയെത്തിയ അംഗീകാരമാണ്. 103-ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും അദ്ദേഹത്തിന് 17ന്റെ ചെറുപ്പമാണ്.
കളരിയ്ക്കുവേണ്ടി ജീവിക്കുകയായിരുന്നു പുതുപ്പണം കായക്കണ്ടി ഗോവിന്ദ വിഹാറില്‍ മീനാക്ഷി അമ്മ. ഏഴാം വയസ്സിലാണ് കളരിയില്‍ ചുവടുവെച്ച് തുടങ്ങിയത്. 16-ാം വയസ്സില്‍ കളരി ഗുരുവായ രാഘവന് മാസ്റ്ററെ തന്നെ ജീവിത പങ്കാളിയാക്കിയ മീനാക്ഷി ഗുരുക്കള്‍ തുടര്‍ന്നങ്ങോട്ട് ആയോധന കലാരംഗത്ത് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ പുതുപ്പണത്ത് പ്രവര്‍ത്തിച്ചിരുന്ന കടത്തനാട് കളരിസംഘത്തിന്റെ നിയന്ത്രണം ഇപ്പോള്‍ മീനാക്ഷി ഗുരുക്കള്‍ക്കാണ്.
പുരസ്കാരം ഭര്‍ത്താവും കളരി ഗുരുക്കളുമായിരുന്ന പരേതനായ രാഘവന് മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് സന്തോഷം പങ്കിട്ടുകൊണ്ട് 75 കാരിയായ മീനാക്ഷി ഗുരുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പുരസ്കാര വാര്‍ത്ത പുറത്തു വന്നതു മുതല്‍ ഇരുവര്‍ക്കും അഭിനന്ദനപ്രവാഹമാണ്. കുടുംബാംഗങ്ങള്‍ക്കും ശിഷ്യര്‍ക്കും സുഹൃ ത്തുക്കള്‍ക്കും ഒപ്പം മധുരം പങ്കുവെച്ചു സന്തോഷം പങ്കിട്ടു.
കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് പത്മശ്രീ പുര സ്കാരം സമ്മാനിച്ച കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര് ത്തകര് ചേലിയയില്‍ പ്രക ടനം നടത്തി.വെള്യാന്തോട്ട് ഉണ്ണികൃഷ്ണന്, തെക്കേടത്ത് ശശിധരന്, അരവിന്ദന് ,പ്രശോഭ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: