തിരുവനന്തപുരം: ‘അതിര്‍വരമ്പുകളും വേര്‍തിരിവുകളുമില്ലാത്ത അഖണ്ഡമായ ഏകത്മാവാണ് ഈശ്വരന്. ഈ സത്യമറിഞ്ഞാല്‍ നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരെയും ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.’ മാതാ അമൃതാനന്ദമയിയുടെ വാക്കുകളാണിത്.കൈമനം ബ്രഹ്മസ്ഥാനത്തു നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ. അടുത്ത കാലത്ത് മനുഷ്യന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല.ജീവിതത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും.
മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം ദുഖം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നമ്മുടെ ജീവിത വിജയത്തിന്റെ ശരിയായ അളവുകോലും സ്നേഹമാണെന്നും അമ്മ പറഞ്ഞു. സത്സംഗത്തിന് രാജ കുടുംബാംങ്ങളായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷമി ഭായി, മന്ത്രി കടകംപള്ളി സുരേന്ദ്രന്,ഒ.രാജഗോപാല്‍ എംഎല്‍എ, സംവിധായകന് വിജി തമ്പി, കവി. പി. നാരായണക്കുറുപ്പ്, ഗാന്ധിയന്‍ അയ്യപ്പന് പിള്ള, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് രാമന്‍പിള്ള തുടങ്ങിയവര്‍ സത്സംഗത്തില്‍ പങ്കെടുത്തു.
സത്യമറിഞ്ഞാല്‍ നമ്മെത്തന്നെയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: