പന്തളം: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കുളനടയിലെ മദ്യവില്പനശാല മാന്തുകയില്‍ ജനവാസകേന്ദ്രത്തിലേക്കു മാറ്റുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് മാന്തുക സ്നേഹതീരം റസിഡന്റ്സ് അസ്സോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജിനും ജില്ലാ കളക്ടര്‍ക്കും ഡെ. എക്സൈസ് കമ്മീഷണര്‍ക്കും പരാതിയും നല്കി. മദ്യശാല ഇവിടേക്കു മാറ്റുന്നതിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പു നല്‍കിയെങ്കിലും ഔട്ട്ലെറ്റ് ഇവിടെക്കു മാറ്റാനുള്ള രഹസ്യ നീക്കങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ മാത്യു ടി. തോമസിനും നിവേദനം നല്കിയിട്ടുണ്ടന്നും ഭാരവാഹികള്‍ പറഞ്ഞു.പ്രസിഡന്റ് കെ.കെ. പ്രകാശ്, വൈസ് പ്രസിഡന്റ് എം.കെ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ഗോപിനാഥന് പിള്ള, ഗ്രാമപഞ്ചായത്തംഗവും ബിജെപി കുളനട പഞ്ചായത്ത് സമിതി പ്രസിഡന്റുമായ ജയചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: