മാമ്മൂട്: മാന്നില ശുഭാനന്ദാശ്രമത്തിലെ വാര്‍ഷിക ഉത്സവം നാളെ മുതല്‍ 30 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 5.15ന് കെടാവിളക്ക് തെളിയിക്കല്‍, തുടര്‍ന്ന ദക്ഷിണ, പുഷാപാഭിഷേക, നാമസങ്കീര്‍ത്തന ഭജനം, വൈകുന്നേരം 6.30ന് കൊടിപൂജ, 6.53നും 7.53നും മധ്യേ ആശ്രമാചാര്യന്‍ കെ.എന്‍. മാധവന്റെ കാര്‍മിതത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ദീപാരാധന, ദീപക്കാഴ്ച 7.45ന് വാര്‍ഷിക സമ്മേളനം ശാഖാ പ്രസിഡന്റ് പി.എസ്. പൊന്നപ്പന്റെ അധ്യക്ഷതയില്‍ കോട്ടയം ജില്ലാ ജഡ്ജി എസ്.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഐ.കെ.രാമന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.
10ന് അന്നദാനം, 10.30ന് മാന്നില യുവജന സംഘം അവതരിപ്പിക്കുന്ന ഭജന്‍സ്. ശനിയാഴ്ച രാവിലെ 5.30ന് നാമസങ്കീര്‍ത്തന ഭജനം, വൈകുന്നേരം മൂന്നുമുതല്‍ താരാ സ്തുതി, ആരിന് ദീപാരാധന, ദീപകാഴ്ച, 7.45ന് മഹിള യുവജന സമ്മേളനം എം.എസ്.സച്ചിന്റെ അധ്യക്ഷതയില്‍ കേന്ദ്ര മഹിളാസമാജം സെക്രട്ടറി സുധാകുമാരി ഉദ്ഘാടനം ചെയ്യും. പാമൂര് സന്ദേശ ആശ്രമം മുഖ്യ ആചാര്യന് ടി.കെ.ബാബു മുഖ്യപ്രഭാഷണം നടത്തും.10ന് അന്നദാനം, 10.30ന് കലാപരിപാടികള്‍, മൂന്നാം ഉത്സവമായ ഞായറാഴ്ച രാവിലെ 5.30ന് നാമസങ്കീര്ത്തനഭജനം, ഒന്‍പത് മുതല്‍ സമൂഹാരാധന, വൈകുന്നേരം മൂന്നു മുതല്‍ കൊടിമര ചുവട്ടില്‍ നിറപറ സമര്‍പ്പണം, നാല് മുതല്‍ ചെണ്ടമേളം, ആറിന് എഴുന്നള്ളത്ത്. മാന്നില ജങ്ഷനില്‍ കെ.പി. എം.എസ് 2109 മാന്നില ശാഖയുടെ സ്വീകരണം തുടര്‍ന്ന് നേര്‍ച്ചവഴിപാട് സ്വീകരണം, 8.30ന് അന്നദാനം, ഒന്‍പതിന് തെങ്ങണ ശുഭാനന്ദ പ്രചാരണ സംഘം ജനറല്‍ സെക്രട്ടറി എം.എം.സന്തോഷ് ആത്മീക പ്രഭാഷണം നടത്തും. 10ന് കലാപരിപാടികള്‍. നാലാം ഉത്സവമായ 30ന് വൈകിട്ട് ആറിന് കൊടിയിറക്ക്, 6.30ന് ലോകശാന്തി പ്രാര്‍ത്ഥന, 6.45ന് കെടാവിളക്ക് സമര്‍പ്പണം എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: