തൃശൂര്ലീഗല് മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി എല്‍ പി ജി വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗ്യാസ് സിലണ്ടറുകള്‍ വിതരണം നടത്തുന്ന വാഹനത്തില്‍ സിലണ്ടറിന്റെ തൂക്കം ഉപഭോക്താക്കള്‍ക്ക് പരിശോധിക്കുന്നതിനായി ത്രാസ് നിര്‍ബന്ധമായും സൂക്ഷിക്കണമെന്നാണ് അളവുതൂക്കനിയമം. എന്നാല്‍ പല വാഹനങ്ങളിലും ത്രാസ് സൂക്ഷിച്ചിരുന്നില്ല. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫഌയിംഗ് സ്ക്വാഡ് അസിസ്റ്റന്റ് കണ്ട്രോളര് എസ്.എ. അബ്ദുള്‍ ഫൈസല്‍ അറിയിച്ചു. ജില്ലയിലെ ഇന്‍സ്പെക്ടര്‍മാരായ ബി.സി.അലന്‍സ്, മീന എ.ടി, ജിന്സണ് ടി.ജെ, സുഷ സുഗതന് കെ, ഭവ്യ.ഇ.ജി, അഭിലാഷ് കെ.എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: