കൊച്ചി: മാരുതി സുസൂക്കി നാഷണല്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍ഷിപ്പിന്റെ അവസാന പാദ ഹിമാചല്‍ റാലിയില്‍ വിറ്റാര ബ്രെസ കാര്‍ ഓടിച്ച് കാര്‍ത്തിക് മാരുതി ദേശീയ ചാംപ്യനായി. വിറ്റാര ബ്രെസയുമായി സച്ചിന് സിങ് രണ്ടാം സ്ഥാനവും മാരുതി സുസൂക്കി എസ്-ക്രോസുമായി ജഗ്മീത് ഗില്‍ മൂന്നാം സ്ഥാനവും നേടി. എം. മുസ്തഫയാണ് മികച്ച നാവിഗേറ്റര്‍. ഊട്ടി-കൊച്ചി അടക്കം ആറ് പാദങ്ങളായാണ് റാലി സംഘടിപ്പിച്ചത്.
അമച്വര്‍ മോട്ടോര്‍ സ്പോര്‍ട്സ് തത്പരരെ ഉദ്ദേശിച്ചുള്ളതായിരുന്നു നാഷണല്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍ഷിപ്പ്. ഡറാഡൂണില്‍ നിന്ന് തുടങ്ങിയ ഉത്തരാഖണ്ഡ് റാലിയായിരുന്നു ആദ്യ പാദം. പിന്നീട് പൂനെ-ഗോവ ഡെക്കാന്‍ റാലി, ഊട്ടി-കൊച്ചി ബാക്ക് വാട്ടേഴ്സ് റാലി, ജമ്മുവില്‍ നിന്ന് തുടങ്ങിയ മുഗള്‍ റാലി, അരുണാചല്‍ റാലിയും പിന്നിട്ടാണ് ആറാം പാദമായ പഞ്ച്കുള-ഷിംല റൂട്ടിലുള്ള ഹിമാചല്‍ റാലിയിലേക്ക് കടന്നത്.
ഡ്രൈവറുടെയും നാവിഗേറ്ററുടേയും കഴിവ് അളക്കുന്ന രീതിയില്‍ സമയം, വേഗത, ദൂരം എന്നിവ പരിഗണിക്കുന്ന ടിഎസ്ഡി ഫോര്‍മാറ്റിലുള്ളതായിരുന്നു റാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: