ശ്രീനഗര്‍: കശ്മീരിലെ ഗണേര്ബാല് ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ . മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരരുടെ ഒളിസങ്കേതം തകര്‍ത്തതായി സൈന്യം വ്യക്തമാക്കി. സൈന്യവും പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് സങ്കേതം തകര്‍ത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
പ്രദേശത്ത് ഭീകരര്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പരിശോധന നടത്തിയത്. തിരച്ചിലിനിടെ ഒരു വീട്ടില്‍ ഒളിച്ച ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചും വെടിയുതിര്‍ക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഭീകരരുടെ ഒളിസങ്കേതത്തില്‍ നിന്നും എകെ 47 തോക്ക്, പിസ്റ്റള്‍, മാഗസിനുകള്‍, ഗ്രനേഡ് ലോഞ്ചര്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റുകള്‍, തിരകള്‍ എന്നിവ പിടിച്ചെടുത്തതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
റിപ്പബ്ലിക് ദിനം വരാനിരിക്കെ സുരക്ഷാ ഭിഷണിയെ തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: