കണ്ണൂര്‍: കണ്ണൂര്‍ ഗവ.ആയുര്‍വ്വേദ കോളേജ് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷ പരിപാടികള്‍ക്ക് 26 ന് തുടക്കമാവും. രാവിലെ 11 മണിക്ക് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വികസന രേഖ പി.കരുണാകരന് എംപി ഏറ്റുവാങ്ങും. ഔഷധ ചെടികളുടെയും ജൈവ പച്ചക്കറികളുടെയും നടീല്‍ ഉദ്ഘാടനം പി.കെ.ശ്രീമതി എംപിയും ഇന്റര്‍സോണ്‍ മത്സര വിജയികള്‍ക്കുള്ള പുരസ്കാര വിതരണം കെ.കെ.രാഗേഷ് എംപിയും നിര്‍വ്വഹിക്കും. കോളേജ് മാഗസിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രഥമ ആയുര്‍വ്വേദ വിദ്യാഭ്യാസ ഡയറക്ടറും മുന്‍ പ്രിന്‍സിപ്പലുമായ പി.കെ.മോഹന്‍ലാലിനെ ആദരിക്കും. മികച്ച ആയുര്‍വ്വേദ അധ്യാപകനുളള ദേശീയ പുരസ്കാരം നേടിയ ഡോ.എസ്.ഗോപകുമാറിനെയും നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ആയി നിയമിതനായ ഡോ.എം.സുഭാഷിനെയും അനുമോദിക്കും.
കേരള ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് മുഖ്യപ്രഭാഷണം നടത്തും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.പി.കെ.അശോക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: