ഇരിട്ടി: മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തിലെ പ്രതിഷ്ടാദിന മഹോത്സവം ഇന്ന് നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രയോടെ ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര പയഞ്ചേരി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കീഴൂര്‍ വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും. 25 ന് രാവിലെ 11 മണിക്ക് ക്ഷേത്രം വൈസ് പ്രസിഡന്റ് പി.കരുണാകരന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് നഗരസഭാ കൗണ്‍സിലര്‍ പി.രഘു ഉദ്ഘാടനം ചെയ്യും. ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരി പ്രഭാഷണം നടത്തും. വൈകുനേരം 5 മണിക്ക് കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കാഴ്ചക്കുലകള്‍, വാദ്യമേളം, താലപ്പൊലി, കലാപ്രദര്‍ശനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന മോഹനക്കാഴ്ച ദീപാരാധനക്ക് മുന്‍പ് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപ്രതിഭാ സംഗമം നടക്കും. 26ന് രാവിലെ 11 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എന്‍.കെ.ഇന്ദുമതി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.എ.കേശവന് പ്രഭാഷണം നടത്തും. വൈകുന്നേരം 4 മണിക്ക് ഹിന്ദു നേതൃ സമ്മേളനം, 5.30ന് ഇളനീര്‍കാവ് ഘോഷയാത്ര, 6.15 ന് ഇളനീര് കാവ് സമര്‍പ്പണം, 7 മണിക്ക് പ്രഗതി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ പടിയൂര്‍ രാജന് മാസ്റ്ററുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സഗീതാര്‍ച്ചന എന്നിവ നടക്കും. നാഗപ്രതിഷ്ടാ ദിനമായ 27ന് പാമ്പുമേക്കാട് തന്ത്രി വല്ലഭന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നാഗസ്ഥാനത്തു വിശേഷാല്‍ പൂജകള്‍ നടക്കും. രാവിലെ 9 മണിക്ക് ഇളനീര് അഭിഷേകം, രാത്രി 7മണിക്ക് തൃശ്ശൂര്‍ പ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ മാനസ ജപലഹരി എന്നിവയും നടക്കും. ഉത്സവത്തിന്റെ അവസാനദിനവും പ്രതിഷ്ടാ ദിനവുമായ 28ന് ക്ഷേത്രം തന്ത്രി ആഴകം മാധവന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് ഇരിട്ടി എം.ജി. കോളേജ് പ്രൊഫസര്‍ ഡോ. കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് പി.കെ.വത്സന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സതീഷ് കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്ന് 8 മണിക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ മകം പിറന്ന മാക്കം എന്ന നാടകം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: