ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി. 155 സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അധ്യക്ഷന്‍ അമിത് ഷാ, അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ലക്നൗവില്‍ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന് പങ്കജ് സിങ് നോയിഡയിലും വിധി തേടും. മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മകന് സന്ദീപ് സിങ്, മുതിര്‍ന്ന നേതാക്കളായ ഗോപാല്‍ ഠണ്ഡന്, സിദ്ധാര്‍ത്ഥ് നാഥ് സിങ് എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: