തിരുവനന്തപുരം: ജല അതോറിറ്റിയില്‍ നിന്നു തുച്ഛ വിലയ്ക്ക് കുടിവെള്ളം വാങ്ങി പത്തിരട്ടി വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ജലഅതോറിറ്റി എംഡി, ജില്ലാകളക്ടര്‍ എന്നിവര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
പതിനായിരം ലിറ്റര്‍ കുടിവെള്ളത്തിന് ജല അതോറിറ്റി ഈടാക്കുന്നത് 60 രൂപയാണ്. എന്നാല്‍ 5500 ലിറ്റര്‍ വെള്ളം 2000 രൂപയ്ക്കാണ് സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്യുന്നത്. 10,000 ലിറ്റര്‍ വെള്ളം 3500 രൂപയ്ക്കാണ് വില്‍ക്കുന്നത്.
വേനല്‍ക്കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിന് പരക്കംപായുമ്പോഴാണ് അധികൃതരുടെ മൗനാനുവാദത്തോടെ കുടിവെള്ളക്കച്ചവടം പൊടിപൊടിക്കുന്നതെന്ന് പൊതു പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കുടിവെള്ള ടാങ്കറില്‍ തന്നെ കെട്ടിടനിര്‍മ്മാണത്തിനുള്ള വെള്ളം കൊണ്ടുപോകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: