കൊച്ചി: മഹാരാജാസ് കോളെജ് അനിഷ്ട സംഭവങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൊതു ജനവും രണ്ടുതട്ടില്‍. ചെയ്തത് അതിരുകടന്നുപോയെന്നാണ് പലരുടെയും പ്രതികരണം.
”മഹാരാജാസില്‍ നടക്കുന്നത് സ്ഥാപനത്തിന് മാത്രമല്ല, കേരളത്തിനാകെ അപമാനകരമാണെ”ന്ന് മാധ്യമ നിരീക്ഷകന് ബി.ആര്.പി. ഭാസ്കര്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ അഭിപ്രായപ്പെട്ടു. പ്രമുഖ സാംസ്കാരിക നായകര്‍ മൗനത്തിലാണെങ്കിലും ഭാസ്കറിനെ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു. ഈ അഭിപ്രായങ്ങള്‍ നിലപാടുകളിലെ ഭിന്നത കാണിക്കുന്നു.
ഒരു കൂട്ടം അദ്ധ്യാപകരും അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളില്‍ ചിലരും ചേര്‍ന്നു നടത്തിയ കസേരകത്തിക്കലിനോട് അതത് സംഘടനകളിലും അഭിപ്രായ ഭിന്നതയാണ്. അദ്ധ്യാപക സംഘടനയില്‍ നിന്ന് അംഗങ്ങള്‍ രാജിക്ക് തയ്യാറായി.
പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീനക്കെതിരെ ജാതിവിരോധം തീര്‍ക്കലും സമരത്തിനു പിന്നിലുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പാലക്കാട് വിക്ടോറിയ കോളെജില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന്, ജീവിച്ചിരിക്കെ കാമ്പസില്‍ കുഴിമാടം തീര്‍ത്ത എസ്എഫ്ഐക്കാര്തന്നെയാണ് പ്രൊഫ. ബീനക്കെതിരെ ഇടതുപക്ഷം നടത്തുന്ന സമരത്തിലും മുന്നില്‍. രണ്ട് പ്രിന്‍സിപ്പല്‍മാരും ദളിത് വിഭാഗത്തില്‍ പെടുന്നവരാണ്.
കസേരകത്തിക്കലിനിടയാക്കിയ സമരത്തിനും പ്രകടനത്തിനും നേതൃത്വം നല്‍കിയവരുടെ പേരും വിവരങ്ങളും സാമൂഹ്യമാദ്ധ്യമങ്ങില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. അദ്ധ്യാപക സംഘടനയായ എകെജിസിടിയിലെ അനില്‍ (തൃപ്പൂണിത്തുറ സംസ്കൃതം കോളേജ്), ബിനോയ് (ഗവ.കോളേജ്), മഹാരാജാസ് അദ്ധ്യാപകര്സന്തോഷ് വര്‍ഗ്ഗീസ്, ഓമല്, ജയകുമാര്‍ കെമിസ്ട്രി തുടങ്ങിയവരുടെ പേര് പ്രസിദ്ധീകരിച്ച്, ”ഇവരെയോര്‍ത്ത് അധ്യാപക സമൂഹം ലജ്ജിക്കട്ടെ”യെന്നാണ് പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: