കാക്കനാട്: ഇ-ഡിസ്ട്രിക് പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ രണ്ട് കോടിയോളം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള. ഏഴ് താലൂക്കുകളില്‍ 122 വില്ലേജുകള്‍ വഴി ലഭിച്ച അപേക്ഷ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ലഭിച്ച പരാതികളില്‍ 85 ശതമാനവും പരിഹരിച്ചു.
2016ലെ ഇ – ഡിസ്ട്രിക് പെര്‍ഫോമന്‍സ് പ്രകാരം എറണാകുളം 10 ാം സ്ഥാനത്താണ്, 87.79 %സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. തൃശ്ശൂര്‍ ജില്ലയിലാണ് കുറവ് , 79.12 %. സര്‍ട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച് ഏറ്റവും കുറവ് പരാതികളും എറണാകുളത്താണ്.
ജില്ലയിലെ പ്രതിമാസ പ്രവര്‍ത്തനങ്ങളിലെ മികവ് പരിശോധിച്ചതില്‍ 24 വില്ലേജുകളാണ് ഗോള്‍ഡ് റേറ്റഡ് നിലയില്‍. ചൊവ്വര, കറുകുറ്റി, കൈപ്പട്ടൂര്‍, മണകുന്നം, മുളന്തുരുത്തി, ചെല്ലാനം, ഇടക്കൊച്ചി, എളങ്കുന്നപ്പുഴ, കുമ്പളങ്ങി, മട്ടാഞ്ചേരി, തോപ്പുംപടി, പല്ലാരിമംഗലം, പിണ്ടിമന, പോത്താനിക്കാട്, ഐരാപുരം, മാറമ്പിള്ളി, മഴുവന്നൂര്‍, വാഴക്കുളം, മണീട്, മാറാടി, പിറവം, തിരുമാറാടി, കോട്ടുവള്ളി, കുന്നുകര എന്നി വില്ലേജുകളാണ് ഗോള്‍ഡ് റേറ്റഡ് നേട്ടം കൈവരിച്ചത്.
61 വില്ലേജുകള്‍ സില്‍വര്‍ റേറ്റഡ് കരസ്ഥമാക്കി. കാലടി, മലയാറ്റൂര്‍, മൂക്കന്നൂര്‍, തുറവൂര്‍, ചേരാനെല്ലൂര്‍, കടമക്കുടി, കുമ്പളം, മരട്, മുളവുകാട്, നടമ, പൂണിത്തുറ, തിരുവാങ്കുളം, വാഴക്കാല, എടവനക്കാട്, ഫോര്‍ട്ട്കൊച്ചി, കുഴുപ്പിള്ളി, നായരമ്പലം, പള്ളുരുത്തി, പുതുവൈപ്പ്, രാമേശ്വരം, കടവൂര്‍, കീരമ്പാറ, കോട്ടപ്പടി, കുട്ടമംഗലം, കുട്ടമ്പുഴ, നേര്യമംഗലം, തൃക്കാരിയൂര്‍, വാരപ്പെട്ടി, അറക്കപ്പടി, അശമന്നൂര്‍, ചേലമറ്റം, ഐക്കരനാട് നോര്‍ത്ത്, കിഴക്കമ്പലം, കോടനാട്, കുമ്പനാട്, കൂവപ്പടി, കുന്നത്ത്നാട്, പട്ടിമറ്റം, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, രായമംഗലം, തിരുവാണിയൂര്‍, വേങ്ങൂര്‍ ഈസ്റ്റ്, വെങ്ങോല, ആരക്കുഴ, കല്ലൂര്‍ക്കാട്, മുളവൂര്‍, മൂവാറ്റുപുഴ, പാലക്കുഴ, രാമമംഗലം, വെള്ളൂര്‍കുന്നം, വാളകം, ചേന്ദമംഗലം, കടങ്ങല്ലൂര്‍, കരുമാലൂര്‍, മൂത്തകുന്നം, പറവൂര്‍, പുത്തന്‍വേലിക്കര, വടക്കേക്കര, വരാപ്പുഴ എന്നിവയുമാണ്.
ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം നല്കി വിതരണം ചെയ്തത് നടമ വില്ലേജ് ഓഫിസിലാണ്,1515 സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: