പത്തനംതിട്ട: ജില്ലയിലെ കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ 31വരെയുള്ള കാലയളവില്‍ 10 കോടി രൂപ നിക്ഷേപമായി
സമാഹരിക്കുമെന്ന് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ പ്രസിഡന്റുംഎക്സിക്യൂട്ടീവ് ഡയറക്ടറുമായ അഡ്വ.കെ. ശിവദാസന്‍ നായര്‍ എക്സ്എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.അടൂര്‍, പത്തനംതിട്ട, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി കാര്‍ഷിക വികസനബാങ്കുകള്‍ മുഖേനയാണ് ഊര്‍ജ്ജിത നിക്ഷേപ സമാഹരണം നടത്തുന്നത്. സംസ്ഥാനസര്‍ക്കാരും സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡും സംഹകരണ മേഖലയിനെിക്ഷേപങ്ങള്ക്ക് ഗാരണ്ടി നല്‍കുന്നുണ്ട്. കാര്‍ഷിക ബാങ്കുകളിലെ നിക്ഷേപം 100ശതമാനം സുരക്ഷിതമാണെന്നും മെച്ചപ്പെട്ട പലിശ നല്‍കുന്നുണ്ടെന്നും ശിവദാസന്‍നായര്‍ പറഞ്ഞു. 8.25 മുതല്‍ 9.25 ശതമാനംവരെ നിക്ഷേപങ്ങള്‍ക്കു പലിശലഭിക്കും.വായ്പാ വിതരണത്തിലും ഈ സാമ്പത്തികവര്‍ഷം നേട്ടങ്ങളുണ്ടാക്കാന്‍ ബാങ്ക്പദ്ധതിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം നാളിതുവരെ 58 കോടി രൂപവായ്പ നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന കാലയളവില്‍ 30 കോടി രൂപ കൂടിവായ്പ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2017 – 18 ല്‍ 110 കോടിരൂപ വായ്പ നല്‍കാനാണ് ലക്ഷ്യം. വായ്പകളില്‍ 45 ശതമാനവും കാര്ഷികമേഖലയ്ക്കുള്ളതാണ്. ഇതോടൊപ്പം ഭവനനിര്‍മാണം, വ്യവസായവായ്പകളും നല്കിവരുന്നു.ആര്‍ബിഐ അംഗീകരത്തോടെയാണ് ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നതുംവായ്പകള് നല്‍കുന്നതും. ദീര്‍ഘകാല വായ്പകളായതിനാല്തിരിച്ചടവിനു സാവകാശം ലഭിക്കുകയും ചെയ്യും. സംസ്ഥാന കാര്ഷികഗാമവികസനബാങ്ക് ഡയറക്ടര്‍ മേഴ്സി സാമുവേല്‍, പ്രാഥമിക കാര്‍ഷികവികസന ബാങ്കുകളുടെ പ്രസിഡന്റുമാരായ വല്സന് ടി.കോശി, എസ്.വി.പ്രസന്നകുമാര്‍, ഡോ.സജി ചാക്കോ, ഏഴംകുളം അജു, മേഖല മാനേജര്തോമസുകുട്ടി തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: