വരന്തരപ്പിളളി : ചൂടിന്റെ കാഠിന്യം കൂടി വരുന്നത് ആശങ്കയിലാഴ്ത്താതെ ഫയര്‍ ലൈന്‍ നിര്‍മ്മിച്ച് മുന്‍കരുതലെടുത്ത് വനംവകുപ്പ് അധികൃതര്‍. അടിക്കാടുകള്‍ വെട്ടിതെളിച്ച് ഫയര്‍ ലൈന്‍ നിര്‍മ്മിച്ച് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് എടുക്കുന്നത്. കാട്ടുതീ തടയാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്ന കുട്ടന്‍ചിറയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ലൈന്‍ നിര്‍മ്മിച്ചു.
പാലപ്പിള്ളി റേഞ്ചിലെ വരന്തരപ്പിള്ളി സെക്ഷനില്‍ വരുന്ന കുട്ടന്‍ചിറ വനപ്രദേശത്താണ് വകുപ്പ് അധികൃതര്‍ കാട്ടുതീ തടയാന്‍ മുന്കരുതലുമായെത്തിയത്. അന്തരീക്ഷത്തിലെ ചൂടുകൂടുന്നതുമൂലം കാട്ടുതീ ഉണ്ടാകുന്നതിനുള്ള സാധ്യതയും ഏറെയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലത്ത് ഇവിടെ കാട്ടുതീ പടര്‍ന്ന് നാശനഷ്ടമുണ്ടായിരുന്നു. റേഞ്ച് ഓഫീസര്‍ ടി.പി. ജെലീല്, ഫോറസറ്റര് സതീശന്, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: