മലപ്പുറം: റബര്‍ വിലയിലുണ്ടായ വര്‍ധന ഏറെ കാലത്തിനു ശേഷം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടായ ഡിമാന്റാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് ഇടയാക്കിയത്. നാട്ടിന് പുറങ്ങളിലും റബര്‍ ഷീറ്റിന് കിലോയ്ക്ക് 145 രൂപ വരെ എത്തിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില 150 രൂപയ്ക്കു മുകളില്‍ കടക്കുമെന്നാണ് സൂചന. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കുന്പോള്‍ 150 രൂപയായിരുന്നു താങ്ങുവിലയായി നിശ്ചയിച്ചിരുന്നത്. ഈ മാസം തന്നെ നാട്ടിലെ വിലയില്‍ 1015 രൂപ കൂടി വര്‍ധിച്ചേക്കാമെന്നാണ് വ്യാപാര രംഗത്തുള്ളവര്‍ പറയുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ 200 രൂപയ്ക്കു മുകളില്‍ കടന്നേക്കാമെന്നാണ് നിഗമനം.
ദിവസവും രണ്ടു രൂപ വീതം ശരാശരി വില വര്ധിക്കുന്നതായാണിപ്പോള് കാണുന്നത്. ലോകത്തെ ഏറ്റവും വലിയ റബര്‍ ഉത്പാദക, കയറ്റുമതി രാജ്യമായ തായ്ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കവും 1.60 ലക്ഷം ഹെക്ടര്‍ റീപ്ലാന്റിങ്ങിനായി മുറിച്ചു മാറ്റിയതുമാണ് വിലവര്‍ധിക്കാന്‍ ഇടയായത്. വില കൂടിത്തുടങ്ങിയതോടെ കര്‍ഷകരും വ്യാപാരികളും വിപണിയിലേക്ക് റബര്‍ എത്തിക്കാതായിട്ടുണ്ട്. ശേഷിക്കുന്ന ഷീറ്റെങ്കിലും കൂടിയ വിലയ്ക്ക് വില്ക്കുവാനാകും എന്ന പ്രതീക്ഷയിലാണവര്‍.
അതേസമയം ഇപ്പോഴത്തെ വിലവര്‍ധന വന്‍കിട റബര്‍ ഉത്പാദകരെയും കച്ചവടക്കാരെയും മാത്രമാണ് സന്തോഷിപ്പിക്കുക. ചെറുകിട കര്‍ഷകരുടെ റബര്‍ ലാറ്റെക്സായോ ഷീറ്റാക്കിയോ ഉത്പിദിപ്പിച്ച് വേഗത്തില്‍ വിറ്റഴിക്കുകയാണ് പതിവ്. സീസണ് അവസാനിക്കാറായതിനാലും കൈവശം സ്റ്റോക്കില്ലാത്തതിനാലും ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഇതിന്റെ ഗുണം ലഭിക്കില്ല. വേനലില്‍ പതിവായി ജനുവരി അവസാനത്തോടെ മിക്കവരും ടാപിങ്ങ് നിര്‍ത്തുകയും ചെയ്തു.
അതേസമയം ഇപ്പോഴത്തെ സൂചനയനുസരിച്ച് വരും ദിവസങ്ങളില്‍ റബര്‍ വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ റബര്‍ സ്റ്റോക്ക് വയ്ക്കാന്‍ കഴിയുന്നവരും വേനലിലും ടാപ്പിംഗ് നിര്‍ത്താത്ത കര്‍ഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യും. പൊതുവെ വില വര്‍ധനവിനെ കര്‍ഷകര്‍ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ ലാറ്റക്സിനു വില ഉയരാത്തതു മേഖലയിലെ ഭൂരിപക്ഷം കര്‍ഷകരെയും നിരാശയിലാക്കിയിട്ടുണ്ട്. ഈ സീസണ് മുതല്‍ കര്‍ഷകരില്‍ മുക്കാല്‍ പങ്കും റബര്‍ ഷീറ്റാക്കുന്നതില് നിന്ന് ലാറ്റക്സിലേക്ക് മാറിയിരുന്നു. ജൂലൈ മുതലുള്ള സബ്്സിഡി തുക കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: