കുറ്റിപ്പുറം: മണ്ഡലകാലം ആരംഭിച്ചത് മുതല്‍ സദാസമയം കര്‍മ്മനിരതരായി സേവാഭാരതി പ്രവര്‍ത്തകര്‍ കുറ്റിപ്പുറം മിനിപമ്പയിലുണ്ട്. അയ്യപ്പഭക്തര്‍ക്ക് എന്ത് സഹായവും നല്കാന് തയ്യാറായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വൃശ്ചികം ഒന്നിന് തന്നെ ആരംഭിച്ചിരുന്നു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആരംഭിച്ച അന്നദാനവും വന്‍വിജയമാണ്. സേവാഭാരതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എല്ലാവര്‍ഷവും ശബരിമല യാത്രമധ്യേ മിനിപമ്പയില്‍ എത്താറുണ്ടെന്നും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനസംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: