പന്തളം: പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തില്‍ നിന്നുമുള്ള തിരുവാഭരണ ഘോഷയാത്ര കണ്ടു സായൂജ്യമടയാനും അയ്യനെ ദര്‍ശിക്കാന്‍ ഇരുമുടിക്കെട്ടേന്തി ഘോഷയാത്രയോടൊപ്പം ശബരിമലയ്ക്ക് പോകാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തസഹസ്രങ്ങളെത്തി.
പുലര്‍ച്ചെ 4ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചു തുറന്നുവച്ചതോടെ പന്തളത്തെ എല്ലാ വഴികളും ഇവിടേക്കായി. പതിവു ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രത്തിനുമുകളില്‍ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുകയും ആകാശത്തു നക്ഷത്രമുദിക്കുകയും ചെയ്തപ്പോള്‍ 12.55ന് ഘോഷയാത്രയെ നയിക്കുന്നതിന് തമ്പുരാന് നല്കിയ ഉടവാളുമായി രാജപ്രതിനിധി ക്ഷേത്രത്തിനു പുറത്തെത്തി. തുടര്‍ന്ന് ഒരു മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ള തിരുവാഭരണങ്ങളടങ്ങുന്ന പേടകവും കലശക്കുടവും മറ്റു പൂജാപാത്രങ്ങളും അടങ്ങുന്ന പേടകവുമായി മരുതമന ശിവന്‍പിള്ളയും കൊടിപ്പെട്ടിയുമായി പ്രതാപചന്ദ്രന് നായരും 22 അംഗ പേടക വാഹക സംഘവും യാത്ര തിരിച്ചു.
ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയും ഘോഷയാത്രയെ അകമ്പടി സേവിക്കും. പത്തനംതിട്ട എ.ആര്. ക്യാമ്പിലെ എസി വി. ശശിധരന്റെ നേതൃത്വത്തില്‍ 25അംഗ സായുധ പോലീസ് സംഘവും ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രക്കൊപ്പം യാത്രതിരിച്ചു. ക്ഷേത്രവഴിയില്‍ പന്തളം നഗരസഭയും മണകണ്ഠനാല്ത്തറയില് അയ്യപ്പ സേവാസംഘവും കൈപ്പുഴയില്‍ കുളനട ഗ്രാമപഞ്ചായത്തും കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രോപദേശക സമിതിയും ഘോഷയാത്രയെ സ്വീകരിച്ചു. കുളനട ദേവീക്ഷേത്രത്തിലെത്തി പേടകം തുറന്നു ദര്‍ശനത്തിനായും വെച്ചു. കൈപ്പുഴ ഗുരുമന്ദിരം, 2.30ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലും, 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിലും ദര്‍ശനത്തിനു വച്ചു. കിടങ്ങന്നൂര്‍, നാല്ക്കാലിക്കല്, ആറന്മുള കിഴക്കേ നട, ചെറുകോല്‍പ്പുഴ ക്ഷേത്രംവഴി, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയ സംഘം ഇന്നലെ അവിടെ വിശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ അവിടെ നിന്നും പുറപ്പെട്ടു.
പന്തളത്തു നിന്നും ഘോഷയാത്രയെ യാത്രയയ്ക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്ജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്, മുന്‍ എംഎല്‍എമാരായ പി.കെ. കുമാരന്, മാലേത്ത് സരളാദേവി, ജില്ലാ കളക്ടര്‍ എസ്. ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, പന്തളം നഗരസഭാദ്ധ്യക്ഷ ടി.കെ. സതി, വൈസ് ചെയര്മാന് ഡി. രവീന്ദ്രന്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വജയകുമാര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്,ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്.ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റ് എം.ബി.ബിനുകുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, ട്രാഫിക് നോര്‍ത്ത് സോണല്‍ എസ്പി എന്‍. വിജയന്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, തൈക്കൂട്ടത്തില്‍ സക്കീര്‍, കൗണ്‍സിലര്‍മാരായ രാധാരാമചന്ദ്രന്‍, എ. രാമന്, കെ.ആര്. രവി, നൗഷാദ് റാവുത്തര്‍, എം.ജി. രമണന്, കെ.വി. പ്രഭ, സുമേഷ്കുമാര്, കെ.ആര്. വിജയകുമാര്‍, തുടങ്ങിയവര്‍ യാത്രയയ്ക്കാന്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സെക്രട്ടറി സി. ബാബു, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ്, ദേവസ്വം കമ്മീഷണര്‍, ജില്ലാ കളക്ടര്‍ എസ് ഗിരിജ, ജില്ലാ പോലീസ് ചീഫ് ഹരിശങ്കര്‍, ആര്‍ഡിഒ ആര്. രഘു, ദേവസ്വം ബോര്‍ഡ് തിരുവാഭരണം സ്പെഷല്‍ ഓഫീസര്‍ അജിത്, മുന്‍ മന്ത്രി പന്തളം സുധാകരന്, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍, തിരുവാഭരണപാത സംരക്ഷണ സമിതി രക്ഷാധികാരി മാലേത്ത് സരളാദേവി, തിരുവാഭരണപാത സംരക്ഷണ സമിതി സംരക്ഷണ സമിതി ചെയര്മാന് അഡ്വ. കെ. ഹരിദാസ് ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് എന്നിവര്‍ തിരുവാഭരണഘോഷയാത്രയ്ക്കു സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: