മലപ്പുറം: മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിപ്രകാരം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിരിച്ചു വിടുകയോ ലീഗിന്റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം നിയമപരമായി നിരോധിക്കുകയോ വേണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീര്‍ ആവശ്യപ്പെട്ടു. കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന മേഖല പ്രചരണ ജാഥയുടെ മലപ്പുറത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം എന്നത് മതത്തെ പ്രതിനിധീകരിക്കുന്ന പദമാണ്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ എല്ലാം തന്നെ മതത്തിന്റെ പേരുപയോഗിച്ച് വോട്ടുനേടി ജയിച്ചവരാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ലീഗിന്റെ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യോഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ കൗണ്‍സിലംഗങ്ങളായ കെ.ജനചന്ദ്രന്, സി.വാസുദേവന്‍, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.മാഞ്ചേരി നാരായണന്, വി.ഉണ്ണികൃഷ്ണന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, മേഖലാ സെക്രട്ടറി എം.പ്രേമന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷഫഫ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, സംസ്ഥാന സമിതിയംഗം ശിതുകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ബി.രതീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി.ഗണേശന്, അഡ്വ.എന്‍.ശ്രീപ്രകാശ്, കോതേരി അയ്യപ്പന്, കെ.എ.സുലൈമാന്‍, കെ.പി.ബാബുരാജ്, എം.വസന്തകുമാര്‍, എം.രാജീവ്, എന്‍.അനില്‍കുമാര്‍, ദീപ പുഴക്കല്‍, കല്ലിങ്ങല്‍ ഉണ്ണികൃഷ്ണന്, എ.സുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: