തിരുവല്ല: പട്ടാളപ്പുഴുവിന്റെ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാചയപ്പെട്ടെന്ന കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന് ആരോപിച്ചു.
ജലവിഭവ വകുപ്പുമന്ത്രിയുടെ നാട്ടിലെ പാടശേങ്ങളില് പട്ടാളപ്പുഴുവിന്റെ ശല്യത്തിന് പരിഹാരമായി ജലസേചന മാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല.പട്ടാളപ്പുഴുവിന്റെ ശല്യം ഉണ്ടായ കുറ്റൂര്‍ കോതവിരുത്തി പാടശേഖരം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ചു കളക്ടര്‍ക്കു നിവേദനം നല്കുവാന് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുരേഷ് കാദംബരി, ജില്ലാ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം, സംസ്ഥാന സമിതി അംഗം ജി. നരേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാര്‍ കുറ്റൂര്‍, ആര്. നിധീഷ്, നരേന്ദ്രന് ചെമ്പകവേലി!ല്‍, സിബി സാം, കെ.കെ. രാമകൃഷ്ണപിള്ള തുടങ്ങിയവരും പാടശേഖരം സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: