കോഴഞ്ചേരി: ആറന്മുള പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു.
കോഴിപ്പാലം, ഒഴൂര്‍ക്കടവ് റോഡിന്റെ ഇരുവശവും ജെസിബി ഉപയോഗിച്ച് പണികള്‍ നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകുവാന്‍ തുടങ്ങിയത്. ചെല്ലിമല, തുരുത്തിമല ഭാഗങ്ങളിലെ കോളനികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് പൈപ്പ് ലൈനിലൂടെയുള്ള സര്‍ക്കാരിന്റെ ജലവിതരണം.
കൃഷി പദ്ധതിയുടെ പേരില്‍ പേരില്‍ കോഴിത്തോട്ടില്‍ ഹിറ്റാച്ചി ഉപയോഗിച്ച് അശാസ്ത്രീയമായ മണ്ണ് നീക്കം മൂലം കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഏക ആശ്രയമായ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് ജലവിതരണം സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ആറന്മുള, അയ്യംകോയിക്കല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നുണ്ട്. പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: