പത്തനംതിട്ട: ജില്ലാ കഥകളിക്ലബ്ബിന്റെ നേതൃത്വത്തില്‍ 9 മുതല്‍ 15 വരെ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് കഥകളി മേള നടക്കും. 9 ന് രാവിലെ 10 ന് മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ മേള ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, പി. ജി. സുരേഷ് കുമാര്‍. കഥകളിമേള ജനറല്‍ കണ്‍വീനര്‍ റ്റി. ആര്. ഹരികൃഷ്ണന്, ക്ലബ്ബ് ജോ.സെക്രട്ടറി എം.ആര്.വേണു എന്നിവര്‍ പ്രസംഗിക്കും.
ക്ലബ്ബിന്റെ നാട്യഭാരതി അവാര്‍ഡ് പ്രശസ്ത കഥകളി ചുട്ടി കലാകാരന് ചിങ്ങോലി പുരുഷോത്തമന് നല്കി ആദരിക്കും. ക്ലബ്ബ് സെക്രട്ടറി വി.ആര്.വിമല്‍രാജ് രചിച്ച ‘കഥകളിയുടെ കഥകള്‍ ‘ ചടങ്ങില്‍ ആര്. രാമചന്ദ്രന് നായര്‍ പ്രകാശനം ചെയ്യും. 11.30 മുതല്‍ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കഥകളി ആസ്വാദന കളരി നടക്കും. നളചരിതം കഥകളിയിലെ ‘പ്രലോഭനം’ ‘കേശിനീമൊഴി’ എന്നീ രംഗങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് 6 ന് കെ.എല്‍.കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ചുവന്ന താടിപുറപ്പാടോടുകൂടി രാവണോത്ഭവം കഥകളി അരങ്ങേറും.
10 ന് രാവിലെ 10.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരി വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. സുജാത ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് ട്രഷറാര്‍ സഖറിയ മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കഥകളി ക്ലബ്ബിന്റെ അവാര്‍ഡ് പ്രശസ്ത കഥകളി നടന് തലവടി അരവിന്ദന് ക്ലബ്ബ് രക്ഷാധികാരി വി. എന്‍. ഉണ്ണി നല്‍കും. മികച്ച അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വി. എന്‍. സദാശിവന് പിള്ള, എലിസബത്ത് ജോണ്‍ എന്നിവരെ ചടങ്ങില്‍ എസ്. സുജാത ആദരിക്കും. 11.30 മുതല്‍ കലാമണ്ഡലം രാജീവ് അവതരിപ്പിക്കുന്ന കഥകളി ഡമോണ്‍സ്ട്രേഷന്‍. വൈകിട്ട് 5.30 ന് കഥകളി ആചാര്യന് കീഴ്പ്പടം കുമാരന് നായരാശാനെക്കുറിച്ച് ഏവൂര്‍ സൂര്യകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 6 ന് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് കര്‍ണ്ണശപഥം കഥകളി.
11 ന് രാവിലെ 10.30 ന് കേരള കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ തായമ്പക അരങ്ങേറ്റം കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ. കെ. സുന്ദരേശന് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍പ്പുഴ നാട്യഭാരതി കഥകളി സെന്റര്‍ ഡയറക്ടര്‍ എം. എ. കബീര്‍ അദ്ധ്യക്ഷത വഹിക്കും. 11.30 മുതല്‍ കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന പ്രബന്ധകൂത്ത്. സ്കൂള്‍ മാഗസിനിലെ ലഹരി വിരുദ്ധ ലേഖനത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ എ. ഗോപിക, സംസ്ഥാന കായിക മേളയില്‍ സ്വര്‍ണ്ണം നേടിയ ബി. ഭരത് രാജ്, അനന്തു വിജയ് എന്നീ കുട്ടികളെ ആദരിക്കും.
വൈകിട്ട് 6 ന് പി. എസ്. വിജയന് ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് കംസവധം കഥകളിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: