പത്തനംതിട്ട: മൈലപ്ര പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ വ്യാപാരികളെ ചൂഷണം ചെയ്യുന്ന നടപടി പിന്‍വലിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കച്ചവടക്കാര്‍ പ്രതിമാസം നാലായിരം രൂപാവെച്ച് 48000 രൂപാ ഒരുവര്‍ഷം രജിസ്ട്രേഷന് ഫീസായി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ മാത്രമാണ് പഞ്ചായത്ത് പരിധിയുള്ളതെന്നിരിക്കെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ ആരംഭിക്കാനും ബിജെപി തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഡി.സോമരാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സുകുമാര പണിക്കര്‍, കെ.എസ്.പ്രതാപന്, അഭിലാഷ്.എസ്., വിജയന്, മനോജ് കുമാര്‍, സിബി, ബി.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: