ശബരിമല: പ്രശസ്ത ഗായകന് വീരമണി രാജുവിന്റെ സംഗീതാര്‍ച്ചനയില്‍ സന്നിധാനത്ത് ഭക്തിപ്രഹര്‍ഷം .സ്വാമി അയ്യപ്പന് സംഗീതത്താല്‍ മാലകോര്‍ത്ത ഗായകന് മനുഷ്യസാധ്യമായ ഉച്ചസ്ഥായിയില്‍ ”പള്ളിക്കെട്ട് ശബരിമലയ്ക്ക് ”തുടങ്ങിയ ജനകീയ ഭക്തി ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അയ്യപ്പസഹസ്രങ്ങള്ക്കും തികഞ്ഞ ആത്മഹര്‍ഷം .പിതാവ് വീരമണി പാടി ഭക്തമാനസങ്ങളില്‍ മധുര സ്മരണയായി നിലനില്‍ക്കുന്ന അനശ്വര ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.ഭക്തിയില്‍ ലയിച്ച് ശരണം വിളിച്ചും ഗാനചരണങ്ങള് ആവര്‍ത്തിച്ചും അയ്യപ്പ സന്നിധാനം ഒരു മണിക്കൂറോളം ആസ്വാദകര്‍ സംഗീതാരാധനയുടെ സവിശേഷ സ്ഥാനമാക്കി .
ശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ഭക്തിഗാനപരിപാടിയില് ഗായകരായ വീരമണി സോമു, ഗാനമൂര്ത്തി തുടങ്ങിയവരും പങ്കെടുത്തു. വീരമണി രാജുവിന്റെ പ്രശസ്തമായ 100 സംഗീത ആല്‍ബങ്ങളില്‍ 60ഉം ശാസ്താവിനെക്കുറിച്ചുള്ളവയാണ്. ഒട്ടേറെ പ്രാവശ്യം ശബരീശദര്‍ശനം നടത്തിയ ഈ അനുഗ്രഹീതഗായകന് സന്നിധാനത്ത് അവതരിപ്പിച്ച പതിനാറാമത്തെ സംഗീതപരിപാടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: