തിരുവല്ല: ഓട്ടോറിക്ഷ തൊഴിലാളിയുടെ സത്യസന്ധതയില്‍ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചത് ഇരുപതിനായിരം രൂപ. കമ്പ്യൂട്ടര്‍ പ്ലസ് ഉടമ ജെയിംസിന്റെ ഭാര്യ ജെസിയുടെ പണമാണ് നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളിയായ പെരിങ്ങര എരിച്ചിപ്പുറം പി.ജി പ്രദീപിന്റെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്. എസ്സിഎസ് ജംങ്ഷനില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനായാണ് നഗരത്തില്‍ നിന്നും ജെസി പ്രദീപിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്.
വീടെത്തിയപ്പോള്‍ പണമടങ്ങുന്ന കവര്‍ ജെസി ഓട്ടോയില്‍ വച്ച് മറന്നു. മടക്കയാത്രയ്ക്കിടെ വാഹനത്തിന്റെ പിന്സീറ്റിലിരുക്കുന്ന കവര്‍ ശ്രദ്ധയില്‍പ്പെട്ട പ്രദീപ് പൊതി പരിശോധിച്ചു. തുടര്‍ന്ന് ഇയാള്‍ തിരികെ ജെസിയുടെ വീട്ടിലെത്തി പണമടങ്ങുന്ന കവര്‍ കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: