കൊടുങ്ങല്ലൂര്‍: അഴിമതി അക്രമം, കൊലപാതകം, സ്ത്രീപീഡനം, ജനവിരുദ്ധനയങ്ങള്‍ എന്നിവയില്‍ എല്‍ഡിഎഫും യുഡിഎഫും വ്യത്യസ്തമല്ലെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കള്ളപ്പണക്കാര്‍ക്കുവേണ്ടി ഇരുമുന്നണികളും ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യേഷ് ബലിദാനദിനാചരണപൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൗലികവാദശക്തികള്‍ സിപിഎമ്മിനൊപ്പം കൂടിയിരിക്കുകയാണ്. സാഹിത്യകാരന്മാര് വിമര്‍ശനാതീതരല്ല. കമലിനു മോദിയെ വിമര്‍ശിക്കാമെങ്കില്‍ തിരിച്ചൊന്നും പറയാന്‍ പാടില്ലെന്നത് ശരിയല്ല. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ അനുസ്മരണ സമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആമുഖപ്രഭാഷണവും സംസ്ഥാനസമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് അനുസ്മരണ പ്രഭാഷണവും നടത്തി. പി.എസ്.അനില്‍കുമാര്‍, എല്‍.കെ.മനോജ് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന പടുകൂറ്റന്‍ പ്രകടനത്തിന് നേതാക്കളായ എം.ജി.പ്രശാന്ത് ലാല്‍, പി.എസ്.അനില്‍കുമാര്‍, കെ.എസ്.ശിവറാം, സി.കെ.പുരുഷോത്തമന്, ടി.പി.സതീഷ്കുമാര്‍, കെ.ആര്.വിദ്യാസാഗര്‍, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്, ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നഗരത്തിലെ സ്മൃതി മണ്ഡപത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്, മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്ലാല്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പി.ഗോപിനാഥ്, ജില്ലാട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, എല്‍.കെ.മനോജ്, കെ.എസ്.ശിവറാം, കെ.എ.സുനില്‍കുമാര്‍, പി.ജി.ഉണ്ണികൃഷ്ണന്, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്, ടി.ബി.സജീവന്, കെ.ആര്.വിദ്യാസാഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സത്യേഷിന്റെ വസതിയില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന് പുഷ്പാര്‍ച്ചന നടത്തി. കോതപറമ്പ് സെന്ററില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍, എ.ആര്.ശ്രീകുമാര്‍, സി.കെ.പുരുഷോത്തമന്, എ.ആര്.അജിഘോഷ്, സതീഷ് ആമണ്ടൂര്‍, ഷിംജി അജിതന്, ലൈസ പ്രതാപന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മേത്തല ചാലക്കുളം സെന്ററില്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് നിര്‍വഹിച്ചു. മേത്തലപ്പാടത്ത് രക്തഗ്രൂപ്പ് നിര്‍ണയ ക്ലാസും സൗജന്യ അരിവിതരണവും സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനവേദിയില്‍ 51 സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വന്ദേമാതരഗാനാലാപനം ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: