മുംബൈ: ഡോ. റെഡ്ഢി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ നാലാമത് യാഷ് ചോപ്ര അവാര്‍ഡിന് ഷാരൂഖ് ഖാന് അര്‍ഹനായി.
യാഷ് ചോപ്രയുടെ ഭാര്യ പമീല ചോപ്ര, പത്മിനി കൊല്ഹാപ്പുരി, സുബ്ബരാമി റെഡ്ഢി, ബോണി കപൂര്‍, സിമി ഗെയര്‍ വാള്, അനു, ശശി രഞ്ജന്‍ എന്നിവരടങ്ങിയ വിദഗ്ധ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പത്ത് ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.
അമിതാഭ് ബച്ചന്, ലതാമങ്കേഷ്കര്‍, രേഖ എന്നിവര്‍ക്കാണ് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി 25 ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: