കുമളി: അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ വര്‍ഷാവസാന രാത്രിയില്‍ വന്‍ തിരക്ക്. നവവത്സരാഘോഷത്തിനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒത്തുചേര്ന്നവരോടൊപ്പം വിദേശീയര്‍ കൂടി ചേര്‍ന്നപ്പോള്‍ ഹോട്ടലുകളും ഹോം സ്റ്റേയ്കളും നിറഞ്ഞു.
തേക്കടിയിലെയും കുമളിയിലെയും ഹോട്ടലുകള്‍ രാത്രി മുഴുവന്‍ നീളുന്ന ആഘോഷങ്ങള്‍ തങ്ങളുടെ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ദീപാലങ്കാരങ്ങളും ഗാനമേളകള
ും, പരസ്പ്പരം മത്സരിച്ച് തയ്യാറാക്കുമ്പോള്‍ വ്യത്യസ്ത രുചി ഭേദങ്ങള്‍ കഴ്ചയവക്കുന്ന വിഭവസമൃദ്ധ ഭക്ഷണങ്ങളും പരിപാടിയുടെ മാറ്റുകൂട്ടുന്നു.
ജില്ലയുടെ മാത്രം പ്രത്യേകതയായ സുഗന്ധ വ്യഞ്ജന വ്യാപാര സ്ഥാപനങ്ങളില്‍ വിനോദ സഞ്ചാരികളോടൊപ്പം ശബരിമല തീര്‍ത്ഥാടകരും സാധങ്ങള്‍ വാങ്ങാന്‍ എത്തിയത് ജനത്തിരക്ക് വര്‍ധിപ്പിച്ചു. ദേശീയപാത പലപ്പോഴും കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധം വാഹങ്ങള്കൊണ്ട് നിറഞ്ഞു.
കറന്‍സി നിരോധനം മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് വിനോദ സഞ്ചാര മേഖലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നത്തിന്റെ സൂചന കൂടിയാണ് സഞ്ചാരികളുടെ തിരക്ക് ചൂണ്ടി കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: