പത്തനംതിട്ട: വടശ്ശേരിക്കരയിലെ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റിന്റെയും ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 3 ക്വാറികള്‍ക്കും 1 ക്രഷര്‍ യൂണിറ്റിനും 1 സംഭരണ യൂണിറ്റിനും 1 ടാര്‍ മിക്സിംഗ് പ്ലാന്റിനും ക്രമവിരുദ്ധമായും പഞ്ചായത്ത്രാജിനു വിരുദ്ധമായും 2021 വരെയുള്ള 5 വര്‍ഷത്തേക്ക് നല്കിയ ലൈസന്‍സുകള്‍ റദ്ദു ചെയ്തുകൊണ്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സി. സുരേഷ് കുമാര്‍ ഉത്തരവിട്ടു.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നവംബര്‍ ഏഴിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഈ നടപടി. പഞ്ചായത്ത് കമ്മിറ്റിയിലെ അംഗങ്ങളോടൊപ്പമിരുന്ന് ക്വാറികളുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നുവെങ്കിലും തീരുമാനമെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും കമ്മിറ്റി തീരുമാനം അംഗീകരിക്കുവാന്‍ പ്രസിഡന്റ് താല്‍പ്പര്യം കാണിച്ചില്ലെന്നും വിവരാവകാശ രേഖയിലുണ്ട്.
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്കിയ അപേക്ഷയ്ക്ക് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ വിവരാവകാശ ഉദ്യോഗസ്ഥന് നല്കിയ മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: