കോഴഞ്ചേരി: തിരുവാഭരണ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗതപാതയിലെ പൊന്നൂക്കം പാലത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. കോഴഞ്ചേരി -ചെങ്ങന്നൂര്‍ റോഡിന്റെ സമാന്തരപാതകൂടിയാണ് വഞ്ചിത്ര- ആറന്മുള റോഡ്. ഈ റോഡിലെ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് പാലം അപകടത്തിലാകുകയും ഗതാഗതം നിരോധഇക്കുകയും ചെയ്തിരുന്നു.
സ്കൂള്‍ വാഹനങ്ങളുള്‍പ്പെടെ ആയിരത്തിലധികം വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നതും തെക്കേമല ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായും ഈ റോഡാണ് ഉപയോഗപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടനക്കാലത്ത് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകേണ്ട പാലത്തിന് വീതിയും വളരെ കുറവായിരുന്നു. ദീര്‍ഘനാളായുള്ള നാട്ടുകാരുടെ ആവശ്യം അപകടത്തെത്തുടര്‍ന്ന് പാലത്തിന് തൂണുകള്‍ വാര്‍ത്ത് വീതികൂട്ടുവാനുള്ള പണികള്‍ ആരംഭിച്ചെങ്കിലും ഉമെല്ലപ്പോക്കുമൂലം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. നിരോധിച്ചിരിക്കുന്ന ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന ദിവസത്തിന് മുമ്പ് പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന കാര്യവും സംശയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: