പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല സന്നിധാനവും പമ്പയും വിശ്വഹിന്ദുപരിഷത്ത് , ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
അയ്യപ്പസ്വാമിയെ ദര്‍ശിക്കാനെത്തുന്ന ഭക്തന്റെ വ്രതധാരണത്തോടൊപ്പം മഹത്തരമാണ് ക്ഷേത്ര പരിസരം എന്ന തത്വത്തിലധിഷ്ഠിതമായാണ് ഏതാനും വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്ഷേത്ര പരിസരവും പുണ്യനദിയായ പമ്പയുടെ തീരവും പൂര്‍ണ്ണമായും വിഎച്ച്പി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ചക്കുപാലം മുതല്‍ മരക്കൂട്ടം വരെയുള്ള പ്രദേശത്ത് 500 ഓളം പ്രവര്‍ത്തകര്‍ 24 ബാച്ചുകളായി തിരിഞ്ഞ് പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 28 ബാച്ചുകളായി 600ലധികം പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി ചന്ദ്രാനന്ദന്‍ റോഡ് , ശരംകുത്തി, വലിയനടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം തുടങ്ങിയ പ്രദേശങ്ങളടക്കം ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ടിന്നുകളും അടക്കം ശേഖരിച്ച് സംസ്ക്കരിച്ചു. പുണ്യം പൂങ്കാവനം പദ്ധതി പ്രവര്‍ത്തകരും സര്‍ക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ശുചീകരണത്തില്‍ പങ്കുചേര്‍ന്നു.
സന്നിധാനത്ത് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ജയദേവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്.രാജശേഖരന് അദ്ധ്യക്ഷതവഹിച്ചു. പമ്പയില്‍ മാര്‍ഗ്ഗദര്‍ശക് മണ്ഡല് സംസ്ഥാനന ജനറല്‍ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.നാരായണന്, ജോ.സെക്രട്ടറി പി.ജി.കണ്ണന്, ബജ്റംഗദള്‍ സംയോജകന്‍ വി.പി.രവീന്ദ്രന്തുടങ്ങിയവര് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: