പന്തളം: തട്ടശ്രീധര്മ്മശാസ്താക്ഷേത്രത്തില് കര്‍പ്പൂര ഘോഷയാത്രയും പേട്ടതുള്ളലും 31ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
31ന് രാവിലെ 6.30ന് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കര്‍പ്പൂര ഘോഷയാത്ര തട്ടയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക സംഘടനകളും നല്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6ന് മാമ്മൂട് ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും മേളക്കാഴ്ചകളുടെയും അകമ്പടിയോടെ തട്ട ആനക്കുഴിമലനട ക്ഷേത്രത്തിലെത്തും. അവിടെ നിന്നും വൃതശുദ്ധിയോടെ നൂറ് കണക്കിന് സ്വാമി ഭക്തര്‍ പങ്കെടുക്കുന്ന പേട്ടതുള്ളല്‍ ആരംഭിച്ച് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി സമാപിക്കും.
ജനുവരി 6ന് ശ്രീമദ് ഭാഗവതസപ്താഹയജ്ഞം ആരംഭിച്ച് 12ന് സമാപിക്കും. 5ന് വൈകിട്ട് യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനിലിനെയും പൗരാണികരെയും വൃന്ദാവനം വേണുഗോപാലക്ഷേത്രത്തില്‍ നിന്നും പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനുഭാനു പണ്ടാരത്തില്‍ ഭദ്രദീപ പ്രതിഷ്ഠയും ഭക്തരുടെ സഹായത്തോടെ പണിത സപ്താഹയജ്ഞ പന്തലിന്റെ സമര്‍പ്പണവും നിര്‍വ്വഹിക്കും. സപ്താഹയജ്ഞത്തിന് എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. 14ന് രാവിലെ 6.30ന് മകരപ്പൊങ്കാല. വൈകിട്ട് 6ന് പതിനെട്ടാംപടി പൂജ. ചടങ്ങുകള്‍ക്ക് ക്ഷേത്രംതന്ത്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 8ന് ജീവകാരുണ്യ ധനസഹായവും നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായവും കോന്നി സേവാകേന്ദ്രം പ്രസിഡന്റ് സി.എസ്. മോഹനന് വിതരണം ചെയ്യും. രാത്രി 10ന് കോമഡി മെഗാഷോ.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. രാധാകൃഷ്ണന്‍നായര്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി, ഭരണസമിതിയംഗങ്ങളായ ഗോപാലകൃഷ്ണന് ശാന്തികൃഷ്ണ, ശാസ്താരം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: