പത്തനംതിട്ട: ബിജെപി മൈലപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേക്കൊഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഉപരോധിച്ചു.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. മേക്കൊഴൂര്‍ ചെറുവള്ളിക്കര വിളയില്‍ കുഞ്ഞുകുഞ്ഞ് കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയെത്തുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഉപരോധം യുവമോര്‍ച്ച കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് മാരൂര്‍പ്പാലം ഉദ്ഘാടനം ചെയ്തു.
ബിജെപി കോന്നി നിയോജമണ്ഡലം കമ്മിറ്റിയംഗം കെ.എസ്.പ്രതാപന്, ട്രഷറര്‍ സുകുമാരപണിക്കര്‍, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി സന്ധ്യാമനോജ്, ഭാരവാഹികളായ അഭിലാഷ് എസ്., വിജയന്, മനോജ്കുമാര്‍, മോഹനന് എം.കെ., പ്രദീപ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: