അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ പദ്ധതി വിഹിതത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന പ്രസിഡന്റിന്റേയും ഇടതുപക്ഷ പാര്‍ട്ടിയുടേയും തീരുമാനത്തില്‍ പ്രതിഷേധിച്ച് പുള്ളിപ്പാറ വാര്ഡ്മെമ്പര് വി.മനോജ് കുമാര്‍ പഞ്ചായത്തിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തി.
പഞ്ചായത്തിലെ പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട് ഫണ്ട് വീതം വെച്ചതില്പുള്ളിപ്പാറ വാര്‍ഡിലെ വിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരേ ബിജെപി പഞ്ചായത്തിന് മുന്നില്‍ കൂട്ട ഉപവാസം നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും തീരുമാനത്തില്‍ മാറ്റം വരാത്തതില്‍ പ്രതിഷേധിച്ചാണ് വി.മനോജ് കുമാര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. തുടര്‍ന്ന് അടൂര്‍ പോലീസെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. വാര്‍ഡിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരേ പ്രക്ഷോഭപരിപാടികള്ക്കൊരുങ്ങുകയാണ് ബിജെപി വില്ലേജ് കമ്മിറ്റി. വില്ലേജ് പ്രസിഡന്റ് ശശിധരക്കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തിന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ബിനുചന്ദ്രന്‍, ശശിപുള്ളിപ്പാറ, മോഹനന് ആലുംമൂട്, ശ്യാംമോഹന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: