ന്യൂദല്‍ഹി: രാജ്യത്തിന്റെ സുസ്ഥിര വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു. പരിഷ്ക്കരണം, പ്രകടനം എന്നീ മന്ത്രങ്ങളിലൂടെ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വെങ്കയ്യ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ 2017ലെ കലണ്ടര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
എന്റെ രാജ്യം ഉണരുകയായ് എന്ന മുദ്രാവാക്യവുമായാണ് പുതിയ വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കിയത്. സദ്ഭരണത്തെപ്പറ്റി 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിക്ക് ഡിസംബര്‍ 25ന് തുടക്കമിടുമെന്ന് വെങ്കയ്യ അറിയിച്ചു. കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ രാജ്യവ്യാപകമായി സഞ്ചരിച്ച് കേന്ദ്രസര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവെയ്ക്കും. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ജന്മദിനമാണ് സദ്ഭരണ ദിനമായി കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്, റാവു ഇന്ദര്‍ജിത് സിങ്, വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവര്‍ കലണ്ടര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: