നീലേശ്വരം: തൈക്കടപ്പുറം അഴിത്തല ആലിങ്കല്‍ ശ്രീ ഭദ്രകാളി ക്ഷേത്ര മഹോത്സവം 22 മുതല്‍ 29 വരെ തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. 22ന് വൈകുന്നേരം ശുദ്ധിക്രിയകള്‍, 23ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമം, വൈകുന്നേരം സര്‍പ്പബലി, ഭഗവതിസേവ. 24ന് രാവിലെ മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, വൈകുന്നേരം കൊടിയേറ്റം, തായമ്പക, ശ്രീഭൂതബലി ഉത്സവം, 25ന് രാവിലെ മഹാഗണപതിഹോമം, ശ്രീഭൂതബലി, ഉത്സവം, കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം ശ്രീഭൂതബലി ഉത്സവം. 26ന് രാവിലെ 10ന് നാഗത്തിന് നൂറുംപാലും. 27ന് വൈകുന്നേരം 4ന് വിളക്കുപൂജ. 28ന് രാവിലെ ശ്രീഭൂതബലി ഉത്സവം, ഉച്ചപൂജ, വൈകുന്നേരം ശ്രീഭൂതബലി, എഴുന്നള്ളത്ത്, ഉത്സവം. 29ന് രാവിലെ ആറാട്ട്ബലി, ആറാട്ട്, കൊടിയിറക്കം, കലശാഭിഷേകം, ഉച്ചപൂജ, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം ദീപാരാധന, ഗുരുതി, മംഗളപൂജ. 26 മുതല്‍ 28 വരെ യക്ഷിക്കളവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: