ശബരിമല : സന്നിധാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 49-ാം നമ്പര്‍ ഫ്രൂട്ട് സ്റ്റാളിനെതിരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ 25,000രൂപ പിഴചുമത്തി.
ഇന്ന് വൈകുന്നേരത്തിനകം ഓണ്‍ലൈന്‍ ലൈസന്‍സ് എടുത്തു ബോധ്യപ്പെടുത്തിയില്ലങ്കില് കടപൂട്ടി സീലു ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷിതമല്ലാത്ത രീതിയിലാണ് കട പ്രവര്‍ത്തിച്ചിരുന്നത്. ജൂസുപോലുള്ള ശീതളപാനിയങ്ങള്‍ മൂടി വെയ്ക്കുന്നതിനുപകരം തുറന്നപാത്രത്തിലാണ് വെച്ചിരുന്നത് കൂടാതെ മറ്റ് ഭക്ഷ്യസാധനങ്ങള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞുമാണ് നല്‍കിയിരുന്നത്. കുത്തകനല്കുമ്പോള് ലൈസന്‍സുള്ളവര്‍ക്കെ നല്‍കാവുയെന്ന നിയമം ബോര്‍ഡ് പാലിച്ചിട്ടില്ലന്നും ഇത്തരത്തില്‍ നിരവധി കടകള്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ ശിവകുമാര്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍മാരായ അനൂപ്കുമാര്‍, രണ്‍ദീപ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. കൂടാതെ വിവിധ സ്ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ 62,500 രൂപ പിഴ ഈടാക്കി. മാളികപ്പുറം ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിച്ച തുളസീധരന്‍പിള്ളയുടെ സ്റ്റീല്പാത്രക്കട അടച്ചുപൂട്ടിച്ചു. സ്ക്വാഡില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് കെ.ആര്.രവീന്ദ്രന്,എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എസ്.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഷിബു, വില്ലേജ് ഓഫീസര്‍ തുളസിരാജ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ശിശുപാലന്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ.ബി.ബുഹാരി, എം.ഡി.സുദര്ശനന്, വി.മോഹന്‍കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: