കോഴഞ്ചേരി: ശബരിമല ശ്രീ അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുപോകുന്ന രഥത്തിന്റെ ശില്‍പ്പിയും സാരഥിയുമായിരുന്ന തങ്കപ്പനാചാരിയുടെ വിയോഗത്തിന് ശേഷം പുതിയ നിയോഗവുമായി മകന് വി.വിജുതങ്കപ്പനാചാരി.
കഴിഞ്ഞ 40 വര്‍ഷമായി തങ്കഅങ്കി രഥഘോഷയാത്രയുടെ ശില്‍പ്പിയും സാരഥിയുമായിരുന്നു കോഴഞ്ചേരി കൊല്ലിരേത്ത് തങ്കപ്പനാചാരി. അച്ഛന് ഏറ്റെടുത്ത ദൗത്യം പിന്തുടരുവാനാണ് മകന്റേയും ആഗ്രഹം. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ മകന് ശരണ്കുമാറിന്റേയും സഹോദരന്മാരായ വിനു, അനുകുമാര്‍ തുടങ്ങിയവരുടേയും സഹായത്തോടെ രഥത്തിന്റെ പണി പൂര്‍ത്തിയായി. ഇന്ന് വെളുപ്പിന് 3 മണിക്ക് കുടുംബക്ഷേത്രമായ കൊല്ലിരേത്ത് ദേവീക്ഷേത്രത്തില്‍ പൂജകളും വഴിപാടുകളും നടത്തിയ ശേഷം 4.30ന് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ എത്തിച്ചേരും. തുടര്‍ന്ന് 7മണിക്ക് തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയുടെ സാരഥിയായി വിജു അച്ഛന്റെ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: