സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: നഗരസഭ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം നഗരസഭ മുന്‍ സെക്രട്ടറിയുടെ അറസ്റ്റിനെ ചൊല്ലിയുളള ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ മുങ്ങി. ഇത് മൂലം സുപ്രധാനമായി ചര്‍ച്ചചെയ്യപ്പെടേണ്ട പല തീരുമാനങ്ങളും പരാമര്‍ശിക്കാനാവാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു.
2015-16ലെ അമൃത് പദ്ധതി പ്രകാരം അനുമതി ലഭിച്ച നാല് പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി കോസ്റ്റ് ഫോര്‍ഡില്‍ നിന്നും ലഭിച്ച നിരക്കുകളും, പ്രസാദ് പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതികളുടെ ലിസ്റ്റും അംഗീകരിക്കുന്നതടക്കം പതിനേഴ് അജണ്ടകളായിരുന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത്.
എന്നാല്‍ പീഢന കേസില്‍പ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ നഗരസഭ സെക്രട്ടറി രഘുരാമന് ഇവിടെ സെക്രട്ടറി ആയിരിക്കെ ഓഫീസും, ഔദ്യോഗീക വസതിയും ദുരുപയോഗം ചെയ്തെന്നും സ്ഥാപിത താല്‍പ്പര്യക്കാരുടെ സമര്ദ്ധങ്ങള്ക്കും സ്വാധീനങ്ങള്‍ക്കും വഴിപ്പെട്ടെന്നും പരാതി ഉയര്‍ന്ന് വരികയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ ഇയാളുടെ സേവന കാലയളവില്‍ നടന്ന കൃത്രിമങ്ങളെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേല് നടന്ന ചര്‍ച്ചയാണ് കൗണ്‍സില്‍ യോഗത്തെ അലങ്കോലമാക്കിയത്.
രഘുരാമന് സെക്രട്ടറിയായിരിക്കുന്ന കാലയളവില്‍ നഗരസഭ ഭരണം എല്‍ഡിഎഫിനും സംസ്ഥാന ഭരണം യുഡിഎഫിനുമായിരുന്നു ആയത് കൊണ്ട് തന്നെ ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കാതെ ഇരുവിഭാഗത്തിലെയും നേതാക്കന്മാര് ഇടപ്പെട്ട് പീഢകേസ് ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സെറ്റില്‍മെന്റ് ചെയ്ത് സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥലമാറ്റം ലഭിച്ച് പോയതിന് ശേഷം നിയമപടികള്‍ എടുത്ത് ജനങ്ങളെ വിഢികളാക്കുകയാണെന്നാണ് ഏക ബിജെപി കൗണ്‍സിലറായ ശോഭ ഹരിനാരായണന് ആരോപിച്ചത്.
ഗുരുവായൂരില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ എന്തും നടത്താമെന്നത് അഹങ്കാരമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഗുരുവായൂര്‍ നഗരസഭക്ക് കേന്ദ്രസര്‍ക്കാറിന്റെ ബൃഹത്തായ അമൃത്-പ്രസാദ് പദ്ധതികള്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷിയമായ താല്‍പ്പര്യത്തിന് വിധേയമായി നടപ്പിലാക്കുവാനുളള ശ്രമം അനുവദിക്കില്ലെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. വികസനത്തില്‍ രാഷ്ട്രിയം കലര്‍ത്തുന്നത് ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണെന്നും ഇതിന് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: