ശബരിമല: മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും.
25ന് വൈകിട്ട് ദീപാരാധനയ്ക്കു മുമ്പ് തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 22ന് രാവിലെ 7.30ന് മൂര്ത്തിട്ടഗണപതിക്ഷേത്രം, 8ന് പുന്നംതോട്ടം ദേവിക്ഷേത്രം, 8.15ന് ചവുട്ടുകുളം മഹാദേവക്ഷേത്രം, 8.45ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം, 10ന് നെടുംപ്രയാര്‍ തേവലശേരി ദേവിക്ഷേത്രം (പ്രഭാതഭക്ഷണം), 10.15ന് നെടുംപ്രയാര്‍ ജംഗ്ഷന്, 10.30ന് കോഴഞ്ചേരി ടൗണ്‍, 11ന് കോഴഞ്ചേരി-പാമ്പാടിമണ്‍, 11.15ന് കാരംവേലി, 11.45ന് ഇലന്തൂര്‍ ശ്രീഭഗവതികുന്ന് ദേവിക്ഷേത്രം, ഉച്ചയ്ക്ക് 12.30ന് ഇലന്തൂര്‍ ഗണപതിക്ഷേത്രം, ഉച്ചയ്ക്ക് ഒന്നിന് ഇലന്തൂര്‍ നാരാണമംഗലം(ഭക്ഷണം, വിശ്രമം)്, 2.30ന് അയത്തില്‍ മലനട ജംഗ്ഷന്, 2.45ന് അയത്തില്‍ കുടുംബയോഗ മന്ദിരം, മൂന്നിന് അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്, 3.30ന് മെഴുവേലി ആനന്ദഭൂതേശ്വരം, വൈകിട്ട് 4.15ന് ഇലവുംതിട്ട ദേവീക്ഷേത്രം, 5.15ന് ഇലവുംതിട്ട മലനട, 6ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം, രാത്രി 7.30ന് കൈതവന ദേവീക്ഷേത്രം, 8ന് പ്രക്കാനം ഇടനാട് ഭഗവതിക്ഷേത്രം, 8.30ന് ചീക്കനാല്‍, 9ന് ഊപ്പമണ്‍ ജംഗ്ഷന്, 9.30ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം (രാത്രി വിശ്രമം)
23ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമിക്ഷേത്രം(ആരംഭം), കൊടുംതറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം-9.30, അഴൂര്‍ ജംഗ്ഷന്-10.30, പത്തനംതിട്ട ശാസ്താ ക്ഷേത്രം -11.15, കടമ്മനിട്ട ഭഗവതി ക്ഷേത്രം(ഭക്ഷണം, വിശ്രമം)-ഉച്ചയ്ക്ക് 12.30, കടമ്മനിട്ട ഋഷികേശ ക്ഷേത്രം-2.45, മേക്കൊഴൂര്‍ ക്ഷേത്രം -വൈകിട്ട് നാല്. മൈലപ്ര ഭഗവതി ക്ഷേത്രം-4.45, കുമ്പഴ ജംഗ്ഷന്-5.30, പാലമറൂര്‍ അമ്പലമുക്ക്-ആറ്, പുളിമുക്ക്-6.15, വെട്ടൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി-6.45, ഇളകൊള്ളൂര്‍ -രാത്രി 7.30, ചിറ്റൂര്‍ മുക്ക്- 8.15, കോന്നി ടൗണ്‍-8.30, കോന്നി ചിറയ്ക്കല്‍-8.45, കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി വിശ്രമം)-9.30. 24ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം), ചിറ്റൂര്‍ മഹാദേവക്ഷേത്രം-എട്ട്, അട്ടച്ചാക്കല്‍ 8.30, വെട്ടൂര്‍ ക്ഷേത്രം(പ്രഭാത ഭക്ഷണം)-9.30, മൈലാടുംപാറ-11, കോട്ടമുക്ക്-11.30, മലയാലപ്പുഴ ക്ഷേത്രം-ഉച്ചയ്ക്ക് 12, മലയാലപ്പുഴ താഴം-12.30, മണ്ണാറക്കുളഞ്ഞി ക്ഷേത്രം-12.45, റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം)-രണ്ട്, ഇടക്കുളം ശാസ്താ ക്ഷേത്രം-അഞ്ച്, വടശേരിക്കര ചെറുകാവ്-6.15, വടശേരിക്കര പ്രയാര്‍-6.45, മാടമണ്‍ ക്ഷേത്രം-7.45, പെരുനാട് ക്ഷേത്രം(രാത്രി വിശ്രമം)8.30.
25ന് രാവിലെ എട്ടിന് പെരുനാട് ക്ഷേത്രം(ആരംഭം), ളാഹ സത്രം-ഒന്‍പത്, പ്ലാപ്പള്ളി-10, നിലയ്ക്കല്‍ ക്ഷേത്രം-11, ചാലക്കയം-ഒന്ന്, പമ്പ(വിശ്രമം)-1.30. 25ന് വൈകിട്ട് മൂന്നിന് പമ്പയില്‍നിന്നും പുറപ്പെട്ട് അഞ്ചുമണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെവച്ച് ശബരിമല ക്ഷേത്രത്തില്‍നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 22ന് രാവിലെ അഞ്ച് മുതല്‍ ഏഴുവരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിനും കാണിക്ക അര്‍പ്പിക്കുന്നതിനും അവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: