തിരുവല്ല:വരകളുടെ വര്‍ണ്ണചെപ്പ് തുറന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. തിരുവല്ല വൈഎംസിഎ ഹാളില്‍ ചതുരാത്മ ആര്‍ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തിലാണ് നൂറോളം ചിത്രങ്ങള്‍ ഒരു വര്‍ഷത്തിനിടെ വരച്ചുകൂട്ടിയ യുവകലാകാരിയുടെ ചിത്രങ്ങള്‍ കാണികള്‍ക്ക് മുന്നിലെത്തിയത്. വെണ്‍പാല പുല്ലംപ്ലാവില്‍ സലീമിന്റെ മകളും മാവേലിക്കര ഈഴക്കടവ് മധുരയില്‍ മനോഹരന്റെ ഭാര്യയുമായ ആഷിതയാണ് ശ്രദ്ധേയമായ ചിത്രപ്രദര്‍ശനം നടത്തിയത്.
മൈക്കലാഞ്ചലോയുടെ പ്രശസ്തമായ അന്ത്യഅത്താഴം,ചുവര് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കൃഷ്ണരാധ പ്രേമലീലകള്‍, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, വേര്‍തിരിച്ചെടുക്കാവുന്ന നിറങ്ങളില്‍ പകര്‍ന്ന ബുദ്ധന്, ത്രിമാന ചിത്രങ്ങള്‍, കഥകളി വേഷങ്ങള്‍, കണ്ണാടിയിലും ചില്ലുകളിലും തെര്‍മോകോളിലും വരെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ചിത്രരചനയോട് ആഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്ദ ബിരുദമുള്ള ആഷിത കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നത്. മാതാവ് സുഷമ, മക്കളായ മോഹിത്, മോക്ഷ എന്നിവരും ആഷിതയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
കേരളത്തിലെത്തിയ ആസ്ട്രേലിയന്‍ ചിത്രകാരായ എല്‍വിറ, വെയര്നെ എന്നിവരും പ്രദര്‍ശനം കാണാനെത്തി. കേരളത്തിന്റെ പ്രകൃതിഭംഗി ഞൊടിയിടയില്‍ എലിവറ കാന്‍വാസില്‍ വരച്ചത് പ്രദര്‍ശനത്തെ കൂടുതല്‍ ആസ്വാദ്യമാക്കി. ചിത്രപ്രദര്‍ശനം മന്ത്രി മാത്യു.ടി തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്മാന് കെ.വി.വര്‍ഗീസ്, മുന്‍ ചെയര്മാന് ആര്.ജയകുമാര്‍, സിനിമ സംവിധായകന് ബാബു തിരുവല്ല, ചിത്രകാരന്മാരായ മോപാസാഗ് വലാത്ത്, സി.കെ.വിശ്വനാഥന്, സി.പി.പ്രസന്നന്, സുരേഷ് സരിഗ, ബിജു ശ്രീമൂലം എന്നിവര്‍ പ്രസംഗിച്ചു.പത്തനാപുരം സ്വദേശിയായ ചിത്രകാരി ഗ്രേസി ഫിലിപ്പ് വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: