തൃശൂര്‍: അഖിലഭാരതീയ പൂര്‍വ്വസൈനിക് സേവാപരിഷത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമവര്‍മ്മപുരം-നെല്ലിക്കാട് സെന്ററില്‍ നാട്ടുകാരും പൂര്വ്വസൈനീകരും സംയുക്തമായി വിജയദിവസ്-ദേശസ്നേഹസംഗമം സംഘടിപ്പിച്ചു. 1965ലെ ഭാരത-പാക് യുദ്ധത്തില്‍ കാശ്മീരില്‍ പാക് പട്ടാളത്തോട് പടപൊരുതവേ വീരചരമമടഞ്ഞ ജവാന് അപ്പുക്കുട്ടന് ഉത്താലവീട്ടിലിന് ജന്മനാട് 50-ാം ചരമവാര്‍ഷിക ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജില്ലാപ്രസിഡണ്ട് കെ.ദാസന് അദ്ധ്യക്ഷത വഹിച്ചു. സെക്കന്റ് ഇന്‍ കമാന്റ് വി.ജെ.എസ്. സ്ലാരിയ അന്തരിച്ച ജവാന്റെ പത്നി പി.കെ.ശ്രീദേവിയെ ആദരിച്ചു.
കോര്പ്പറേഷന് കൗണ്‍സിലര്‍ ശാന്ത അപ്പു, മേജര്‍ സുരേന്ദ്രന്, സുബേദാര്‍ മേജര്‍ രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സൈനീക സേവാപരിഷത്ത് ദേശീയസമിതി അംഗം കെ.സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സെക്രട്ടറി കെ.ഗിരിജന്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു.
കെ.വി.രാജേഷ്, ടി.വി.അഭിലാഷ്, ടി.കെ.സുബ്രഹ്മണ്യന്, എം.രാമചന്ദ്രന്, യു.ശ്രീധരന്, പി.വിജയകുമാര്‍, അശോക്കുമാര്, പി.ജനാര്ദ്ദനന് എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: