പുലാമന്തോള്‍: വിളയൂരില്‍ ഉണക്കഭീഷണി നേരിടുന്ന നെല്‍കൃഷിയില്‍ പിപിഎഫ്എം ലായനി പരീക്ഷിക്കുന്നു. വിളയൂര്‍ വള്ളിയത്ത് പാടത്താണ് ആദ്യമായി ലായനി പരീക്ഷിക്കുന്നത്. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ഇളങ്കോവന് ലായനിയെക്കുറിച്ച് കര്‍ഷകര്‍ക്കു വിശദികരിച്ചു. വെള്ളമില്ലാതെ വരണ്ട നെല്‍ക്കൃഷിയെ ഉണങ്ങിപ്പോവാതെ നിലനില്ക്കാന് സഹായിക്കുന്ന ഈ ബാക്ടീരിയല്‍ ജീവാണു ലായനി തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലാണ്. വരള്‍ച്ചയെ പ്രതിരോധിക്കുന്നതോടൊപ്പം, വളര്‍ച്ചയെ ഊര്‍ജിതമാക്കാനും ഈ ലായനി സഹായിക്കുന്നു. 20 ദിവസം വരെ ചെടിയെ ഉണങ്ങിപ്പോവാതെ പിടിച്ചു നില്ക്കാന് സഹായിക്കുന്ന പിപിഎഫ്എം അഥവാ പിങ്ക് പിഗ്മെന്റഡ് ഫാക്കല്‍റ്റേറ്റീവ് മെത്തിലോട്രോഫ് ലായനിയാണ്. ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന മെത്തിലോ ബാക്ടീരിയം സ്പീഷിസില്പ്പെട്ടവയാണ് ഇവ. ഈ ജീവാണുവിനെ വേര്‍തിരിച്ചെടുത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ബാക്ടീരിയയ്ക്ക് ചെടിയിലെ വളര്‍ച്ചാ ഹോര്‍മോണുകളായ സൈറ്റോകിനിന്‍, ഇന്‍ഡോള്‍ അസറ്റിക് ആസിഡ് എന്നിവ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ട് .വിത്ത് മുളപ്പിക്കാനും ചെടികള്‍ ഫലപ്രദമായ രീതിയില്‍ വളരുവാനും ഇത് സഹായിക്കും. ഈ ബാക്ടീരിയയാണ് ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. വളരെ പെട്ടെന്ന് പുഷ്പിക്കുവാനും കായ്ക്കുവാനും ഈ ലായനി സഹായിക്കും.’ ലായനിയിലെ മെഥലോ ബാക്ടീരിയം എന്ന ബാക്ടീരിയക്ക് വെള്ളമാണ് ആഹാരം. ലായനി ചെടിയില്‍ തളിക്കുക വഴി ഇലയുടെ പ്രതലത്തില്‍ ബാക്ടീരിയ നില്ക്കും. വെയിലത്ത് ചെടില്‍ നിന്നും പുറത്തു പോകുന്ന ജലാംശത്തെ ഈ ബാക്ടീരിയ വലിച്ചെടുക്കുകയും ചെടിയില്‍ തന്നെ ഈര്‍പ്പം നിലര്‍ത്തുകയും ചെയ്യും. നഷ്ടമാകുന്ന ജലാംശം തടഞ്ഞ് ചെടിയില്‍ ഈര്‍പ്പം നിലര്‍ത്താന്‍ പിപിഎഫ്എം ലായനി സഹായിക്കുമെന്നാണ് പറയുന്നത്.
അതിനാല്‍ ഏകദേശം 15 മുതല്‍ 20 ഇരുപത് ദിവസം വരെ വെള്ളമില്ലാതെ ചെടികള്‍ക്ക് നിലനില്‍ക്കാനാകും. ഒരു മില്ലി ജീവാണു ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക. ഇതില്‍ വിത്ത് കുതിര്‍ക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.ചെടികളില്‍ സ്പ്രേ ചെയ്യുകയും ചെയ്യാം. ഒരു മാസത്തെ ഇടവേള നല്‍കിയാണ് ഇത് തളിക്കേണ്ടത്. പച്ചക്കറികള്‍ക്കാണെങ്കില്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ തളിക്കാവുന്നതാണ്. എല്ലാത്തരം വിളകള്‍ക്കും ഉപയോഗിക്കാം. ഒരു ലിറ്റര്‍ ലായനിക്ക് 300 രൂപയാണ് വില തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയില്‍ ഫലപ്രദമാണെന്ന് പരീക്ഷിച്ച് കണ്ടെത്തിയ ഈ ലായനി കേരളത്തിലെ കര്‍ഷകര്‍ക്കും ആശ്വാസമാവുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ മറ്റു ഘടകങ്ങളായി പാരിസ്ഥിതിക എഞ്ചിനീയറിങ് കൃഷിരീതിയും വള്ളിയത്ത് പാടത്ത് നടപ്പിലാക്കുന്നുണ്ട്. പക്ഷികളെ അകറ്റുന്നതിനായുള്ള റിഫ്ലക്ടിവ് റിബ്ബണ്‍, കീടങ്ങളെ അകറ്റുന്നതിനായി ചെണ്ടുമല്ലി വരമ്പില്‍ നടുന്നതുള്‍പ്പെടെ വിവിധ രീതികള്‍ കര്‍ഷകനായ കുഞ്ഞിമുഹമ്മദിന്റെ കൃഷിയിടത്തില്‍ നടത്തുന്നു. അതിനാവശ്യമായ ജീവാണു വളങ്ങളും വിത്തുകളും ഉള്‍പ്പെടുന്ന കിറ്റ് ഇതോടൊപ്പം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി വിതരണ ഉദ്ഘാടനം നടത്തി. കൃഷി ഓഫീസര്‍ ശ്രീമതി വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. ആത്മ ബിടിഎം. ഷാജിനി, ഫീല്‍ഡ് അസിസ്റ്റന്റ് സാബു, പാടശേഖര സമിതി സെക്രട്ടറി കെ. വിശ്വനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: