പെരിന്തല്‍മണ്ണ: കോഴിക്കോട്പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് നിര്‍മ്മിച്ച റെയില്‍വേ മേല്‍പാലത്തിന്റെ അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും ദേശീയപാത അധികൃതര്‍ക്ക് ഉടനെ കൈമാറില്ല. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് മാര്‍ച്ച് 26ന് മേല്‍പാലം ഗതാഗതത്തിനായി തുറന്നത്. പാലത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്പറേഷന് മൂന്നുവര്‍ഷം വരെ പാലത്തിനുണ്ടാകുന്ന ഏതു തകരാറുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. ആയതിനാല്‍, മൂന്നുവര്‍ഷത്തിനു ശേഷമേ പാലം ഔദ്യോഗികമായി ദേശീയപാത അധികൃതര്‍ക്ക് കൈമാറൂവെന്ന് ആര്‍ബിഡിസി അധികൃതര്‍ അറിയിച്ചു. പാലത്തിന്റെ താഴെയുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണവും റെയില്‍പാതയ്ക്കു മുകളിലൂടെ കാല്‍നടയാത്രക്കാര്‍ക്കായി നിര്‍മിച്ച സ്റ്റെയര്‍കെയ്സും അഴുക്കുചാലുകളുമാണ് അനുബന്ധ സൗകര്യങ്ങളായി ഒരുക്കിയത്. ഇതെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 16 കോടി രൂപയാണു നിര്‍മാണത്തിനായി ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: