ചരല്‍കുന്ന്: ഇന്ത്യാ- പാക്കിസ്ഥാന് യുദ്ധത്തിനൊടുവില്‍ പാകിസ്ഥാന് പട്ടാളം ഇന്ത്യന്‍ സൈന്യത്തിന് കീഴടങ്ങിയതിന്റെ ഓര്‍മ്മപുതുക്കി അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് ബിജെപി സംസ്ഥാന ശിബിരത്തില്‍ ആദരം.
നാല്പത്തിയഞ്ച് വര്‍ഷം മുമ്പ് 1971 ഡിസംബര്‍ 16 നാണ് ജനറല്‍ നിയാസിയുടെ നേതൃത്വത്തില്‍ 93000 പാകിസ്ഥാന് പട്ടാളക്കാര്‍ നിരുപാധികം ഇന്ത്യന്‍ സൈന്യത്തിനു മുമ്പില്‍ കീഴടങ്ങിയത്.
ഇതോടെ ഇന്ത്യന്‍ മദ്ധ്യസ്ഥതയില്‍ സ്വതന്ത്ര ബംഗ്ലാദേശ് യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ പടക്കപ്പല്‍ ആക്രമിച്ച പാകിസ്ഥാന് മുങ്ങിക്കപ്പലിനെ തിരഞ്ഞു പിടിച്ച് തകര്‍ത്താണ് ഇന്ത്യന്‍ നേവി തിരിച്ചടിച്ചത്. അന്നത്തെ ഓപ്പറേഷനില്‍ അംഗമായിരുന്നു ക്യാപ്റ്റന്‍ കെ.എ.പിള്ള, കീഴടങ്ങിയ പാകിസ്ഥാന് പട്ടാളക്കാരെ നിയന്ത്രിച്ച കേണല്‍ എന്‍.കെ.ചന്ദ്രന് എന്നിവര്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന ബി ജെ പി സംസ്ഥാന ശിബിരത്തിലെ പ്രതിനിധികളാണ്. അഖിലേന്ത്യാ ജന. സെക്രട്ടറി പി. മുരളീധര റാവു, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവരാണ് ഇരുവരേയും ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: